ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠വിശ്വകര്‍മ്മ ജയന്തി*
*💠അന്താരാഷ്ട്ര ഗ്രനേച്ച് ദിനം*
*💠ലോക മാനേജർ ദിനം*
*💠ലോക രോഗികളുടെ സുരക്ഷാ ദിനം*
*💠ഇന്റർനാഷണൽ കൺട്രി മ്യൂസിക് ഡേ*
*💠ടൈംസ് അപ് ദിനം*
*💠ക്ലീൻ അപ്പ് ദി വേൾഡ് ഡേ*
*💠ദേശീയ ബേക്കറി ദിനം*
*💠ദേശീയ വ്യാപാരി ദിനം*
*💠ദേശീയ വളർത്തു പക്ഷി ദിനം*
*💠ദേശീയ മോണ്ടെ ക്രിസ്റ്റോ ദിനം*
*💠ദേശീയ പട്ടിക ഷഫിൾബോർഡ് ദിനം*
*💠ദേശീയ പ്രൊഫഷണൽ ഹൗസ് ക്ലീനർ ദിനം*
*💠ദേശീയ സംവേദന ബോധവൽക്കരണ ദിനം*
*💠മെല്ലില്ല ഡേ (സ്പെയിൻ)*
*💠പൗരത്വ ദിനം (ഓസ്ട്രേലിയ)*
*💠സിബിറാക് ദിനം (പോളണ്ട്)*
*💠ഭരണഘടന ദിനം (യുഎസ്എ)*
*💠ദേശീയ വീരദിനം (അംഗോള)*
*💠ദേശീയ ഡൂഡിൽ ദിനം (യുകെ)*
*💠അധ്യാപക ദിനം (ഹോണ്ടുറാസ്)*
*💠ദേശീയ ഹുവാസോ ദിനം (ചിലി)*
*💠ദേശീയ ഐക്യ ദിനം (ബെലാറസ്)*
*💠റെഡ് ക്രോസ് ദിനം (ഇന്തോനേഷ്യ)*
*💠രോഗികളുടെ സുരക്ഷാ ദിനം (ഉക്രെയ്ൻ)*
*💠മറാത്ത്വാഡ വിമോചന ദിനം (മഹാരാഷ്ട്ര)*
*💠ദേശീയ ആപ്പിൾ ഡംപ്ലിംഗ് ദിനം (യുഎസ്എ)*
*💠ദേശീയ POW/MIA അംഗീകാര ദിനം (യുഎസ്എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1630*- ```മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരം സ്ഥാപിതമായി.```
*🌐1776* - ```സാൻ ഫ്രാൻസിസ്കോയിലെ പ്രെസിഡിയോ ന്യൂ സ്പെയിനിൽ സ്ഥാപിതമായി.```
*🌐1787* - ```അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടന ഫിലാഡൽഫിയയിൽ ഒപ്പുവച്ചു.```
*🌐1914* - ```ആൻഡ്രൂ ഫിഷർ മൂന്നാമതും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി.```
*🌐1948* - ```ഹൈദരാബാദ് നിസാം ഹൈദരാബാദ് സ്റ്റേറ്റിന്മേലുള്ള പരമാധികാരം കീഴടക്കി ഇന്ത്യൻ യൂണിയനിൽ ചേർന്നു.```
*🌐1956* - ```ഭാരത സർക്കാർ എണ്ണ പരീക്ഷണം ലക്ഷ്യമാക്കി ഒ.എൻ.ജി.സി രൂപീകരിച്ചു.```
*🌐1961* - ```ലോകത്തിലെ ആദ്യത്തെ പിൻവലിക്കാവുന്ന മേൽക്കൂര സ്റ്റേഡിയമായ സിവിക് അരീന പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ തുറന്നു.```
*🌐1976* - ```സ്പേസ് ഷട്ടിൽ എന്റർപ്രൈസ് നാസ അനാച്ഛാദനം ചെയ്തു.```
*🌐1983* - ```വനേസ വില്യംസ് ആദ്യത്തെ കറുത്ത മിസ്സ് അമേരിക്കയായി.```
*🌐1991* - ```ലിനക്സ് കേർണലിന്റെ (0.01) ആദ്യ പതിപ്പ് ഇന്റർനെറ്റിലേക്ക് പുറത്തിറങ്ങി.```
*🌐1996* - ```കേരളത്തിൽ ആദ്യത്തെ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ചു.മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ ടാന്‍ഡനെ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചതാണ് കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളി.```
*🌐2006* - അലാസ്കയിലെ "നാലു ശിഖര പർവതം " എന്നറിയപ്പെടുന്ന അഗ്നിപർവതം10,000 വർഷത്തിനു ശേഷം പുകഞ്ഞു തുടങ്ങി.
*🌐2017* - ```ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു.```
*🌐2020* - ```നിയമസഭാംഗം എന്ന നിലയിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 50 വർഷം തികച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹നരേന്ദ്ര മോദി* - ```ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ജനനം സെപ്റ്റംബർ 17, 1950. (ഞായറാഴ്ച രാവിലെ 11 മണി; അനിഴം നക്ഷത്രം) 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.```
*🌹മുഹമ്മദ് അനസ്* - ```ഇന്ത്യയിലെ ഒരു ഹ്രസ്വദൂര ഓട്ടക്കാരനാണ് മുഹമ്മദ് അനസ്. 1994 സെപ്തംബർ 17ന് കേരളത്തിലെ കൊല്ലം ജില്ലയിലെ നിലമേലിൽ ജനിച്ചു. പൂർണ നാമം മുഹമ്മദ് അനസ് യഹ്‌യ.2016ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ട 400 മീറ്റർ ഓട്ടത്തിലും 4 ഗുണം 400 മീറ്റർ പുരുഷ റിലേ ടീമിലും ഇദ്ദേഹം അംഗമാണ്.2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു.ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ് അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.```
*🌹അനന്ത് പൈ* - ```ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനും, അമർചിത്രകഥ എന്നറിയപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രകഥകളുടെ സ്രഷ്ടാവുമാണ് അനന്ത് പൈ(17 സെപ്റ്റംബർ 1929 - 24 ഫെബ്രുവരി 2011).1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേർസുമായി ചേർന്നാണ് അനന്ത് പൈ, അമർചിത്രകഥ ആരംഭിച്ചത്. 1980-ൽ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിൾ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ.ഇന്ന് അമർചിത്രകഥയുടെ 30 ലക്ഷം പ്രതികൾ ഇംഗ്ലീഷിലും, മറ്റ് 20 ഇന്ത്യൻ ഭാഷകളിലുമായി ഒരു വർഷം വിറ്റഴിക്കപ്പെടുന്നുണ്ട്. 1967-ൽ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2007-ൽ അമർചിത്രകഥയെ എ.സി.കെ മീഡിയ ഏറ്റെടുത്തു.```
*🌹എം.എഫ്. ഹുസൈൻ* - ```ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 - ജൂൺ 9 2011). ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ.```
*🌹ഐ.കെ. കുമാരൻ* - ```മയ്യഴി വിമോചനസമര നേതാവ്. (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999) കേരളത്തിലെ സ്വാതന്ത്രസമരചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായം അദ്ദേഹം രചിച്ചു. മയ്യഴി ഗാന്ധി എന്ന പേരിലും അറിയപ്പെടുന്നു. മയ്യഴിയുടെ വിമോചനത്തിന് നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവ് ഐ.കെ. കുമാരനായിരുന്നു.```
*🌹കെ.ജി. മാരാർ* - ```കെ. ഗോവിന്ദ മാരാർ (1934 സെപ്റ്റംബർ 17 - 1995 ഏപ്രിൽ 25) കേരളത്തിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ഇദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായി. 1956-ൽ പയ്യന്നൂരിൽ ഇദ്ദേഹം ആർ.എസ്.എസ്. ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന കാര്യദർശിയായിരുന്നു.```
*🌹ധന്യ മേരി വർഗീസ്* - ```ധന്യ മേരി വർഗീസ് (Born: 17 September 1985) ഒരു മലയാളചലച്ചിത്രനടിയാണ്. ആദ്യമായി ധന്യ അഭിനയിക്കുന്നത് തിരുടി എന്ന ചിത്രത്തിൽ 2006ലാണ്. മലയാളത്തിലെ അരങ്ങേറ്റം നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു.ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ തലപ്പാവ് ആയിരുന്നു. നിരവധി മലയാളം ആൽബങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.```
*🌹പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ* - ```സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി 1879 സെപ്റ്റംബർ 17-ന് ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. "പെരിയാർ“ യുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. . ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.```
*🌹ലാംബ്രറ്റ് മസ്ക്രിനാസ്* - ```എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനിയുമാണ് ലാംബ്രറ്റ് മസ്ക്രിനാസ് (ജനനം 17 സെപ്റ്റംബർ 1914). സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.```
*🌹ലാൽഗുഡി ജയരാമൻ* - ```ഇന്ത്യയിലെ കർണാടകസംഗീത വാഗ്ഗേയകാരനും വയലിനിസ്റ്റും ആണ് ലാൽഗുഡി ജയരാമൻ (ജനനം: സെപ്റ്റംബർ 17, 1930 - മരണം ഏപ്രിൽ 22, 2013). ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്നറിയപ്പെടുന്നു.```
*🌹ഴാങ് ക്ലോദ് കാരി* - ```ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി (ജനനം 17 സെപ്റ്റംബർ 1931). ലൂയി ബുനുവലുമായി നിരവധി സിനിമകളിൽ സഹകരിച്ചു പ്രവർത്തിച്ചു. ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.1957 ൽ ആദ്യ നോവൽ ലെസാർഡ് പ്രസിദ്ധീകരിച്ചു.```
*🌹വില്യം ഗോപാലവ* - ```സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമാണ് വില്യം ഗോപാലവ(സെപ്റ്റംബർ 17 1897 - ജനുവരി 31 1981). 1962 മുതൽ 1972 വരെ 10 വർഷമാണ് ഇദ്ദേഹം സിലോണിന്റെ ഗവർണർ ജനറലായി സ്ഥാനം വഹിച്ചിരുന്നത്.```
*🌹ചന്ദ്രതിൽ ഗൗരി കൃഷ്ണദാസ് നായർ* - ```എയറോനോട്ടിക്കൽ മെറ്റലർജി മേഖലയിലെ സംഭാവനകൾക്ക് പേരുകേട്ട ഇന്ത്യൻ ടെക്നോക്രാറ്റും അധ്യാപകനും മെറ്റലർജിക്കൽ ശാസ്ത്രജ്ഞനുമാണ് ചചന്ദ്രതിൽ ഗൗരി കൃഷ്ണദാസ് നായർ (Born 17 September 1941). ഡോ. നായർക്ക് 2001 ൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ സർക്കാർ പത്മശ്രീ അവാർഡ് നൽകി.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ക്യാപ്റ്റൻ രാജു* - ```ഒരു മലയാള ചലച്ചിത്രനടനായിരുന്നു ക്യാപ്റ്റൻ രാജു എന്ന സ്റ്റേജ് നാമത്തിൽ കൂടുതൽ അറിയപ്പെട്ടിരുന്ന രാജു ഡാനിയേൽ (ജീവിതകാലം: 27 ജൂൺ 1950 - 17 സെപ്റ്റംബർ 2018). സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 600 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും. ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. 1997 ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.```
*🌷ജി. കുമാരപിള്ള* - ```കേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000). കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.പൗരാവകാശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്നു. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്.```
*🌷ജോസ് ചിറമ്മൽ* - ```ആധുനികാനന്തരമലയാളനാടകവേദിയുടെ പ്രതിഷ്ഠാപകനായ സംവിധായകനായണ് ജോസ് ചിറമ്മൽ (ജനനം: 1953 ജനുവരി 1, മരണം: 2006 സെപ്റ്റംബർ 17). കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ജോസ്, സ്കൂളിന്റെ റെപ്പർട്ടറി തിയ്യേറ്ററായ കൾട്ടിൽ ചേരാതെ സ്വന്തം നാടകസങ്കല്പങ്ങൾ സാക്ഷാത്കരിക്കാൻ റൂട്ട് എന്ന സംഘം സ്ഥാപിച്ചു.തൃശ്ശൂർ കേരള വർമ്മ കോളേജിൽ കാമ്പസ്സ് തിയേറ്റർ എന്ന പദ്ധതി ആരംഭിച്ചു.നാടക ചരിത്രകാരനായ യുജിൻ വാൻ ഇർവിൻ 1992-ൽ പുറത്തിറക്കിയ "ദി പ്ലേ ഫൂൾ റവല്യൂഷൻ, തിയറ്റർ ആന്റ് ലിബറേഷൻ ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിൽ ജോസ് ചിറമ്മലിനെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.```
*🌷തകഴി കുട്ടൻപിള്ള* - ```കേരളത്തിലെ പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്നു തകഴി കുട്ടൻപിള്ള. കഥകളി സംഗീതത്തിന്റെ തെക്കൻ ശീലിന്റെ ഉപജ്ഞാതാവായിരുന്നു തകഴി കുട്ടൻപിള്ള. പ്രമുഖ കഥകളി കലാകാരന്മാരുമൊത്ത് കുട്ടൻപിള്ള ഇന്ത്യയിലും വിദേശത്തും നിരവധി കഥകളി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.ഏറെ നാൾ മറവിരോഗബാധിതനായി കിടന്ന കുട്ടൻപിള്ള 2007 സെപ്റ്റംബർ 17-നു പുലർച്ചെ 4 മണിക്ക് അന്തരിച്ചു.```
*🌷ഹിൽഡെഗാർഡ് വോൺ ബിൻജെൻ* - ```പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവസന്യാസിനിയും എഴുത്തുകാരിയും ബഹുമുഖപ്രതിഭയുമായിരുന്നു ബിഞ്ചനിലെ ഹിൽഡഗാർഡ് അഥവാ വിശുദ്ധ ഹിൽഡഗാർഡ് (1098 – 17 സെപ്തംബർ 1179). സംഗീതവിന്യാസം (composing), തത്ത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ മേഖലകളിലും അവർ പ്രാഗല്ഭ്യം കാട്ടി. ക്രിസ്തുമതത്തിലെ ആദ്യത്തെ ദൈവശാസ്ത്രജ്ഞ എന്ന് ഹിൽഡഗാർഡ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 1136-ൽ സഹസന്യാസിനികൾ അവരെ ആശ്രമാധിപയായി തെരഞ്ഞെടുത്തു.```
*🌷അന്ന മൽഹോത്ര* - ```ഐഎഎസ് നേടിയ ആദ്യ വനിത, ആദ്യ വനിതാ സബ്‌കല്‌ടർ, മദ്രാസ് സർക്കാരിന്റെ ആദ്യ വനിതാ സെക്രട്ടറി, കേന്ദ്ര സർക്കാർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത തുടങ്ങിയ റെക്കോർഡുകൾക്ക് ഉടമയാണു മലയാളിയായ അന്ന മൽഹോത്ര (ജൂലൈ 17, 1927 - സെപ്റ്റംബർ 17, 2018). മൽഹോത്ര 1951 ബാച്ച് ഐ.എ.എസ്. അംഗംമാണ്. അവരുടെ ബാച്ച്മേറ്റ് ആർ. എൻ. മൽഹോത്രയെ വിവാഹം കഴിച്ചു. 1989- ൽ അവർക്ക് പത്മഭൂഷൺ അവാർഡും ലഭിച്ചു.```
*🌷കാൾ പോപ്പർ* - ```ഇരുപതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് ദാർശനികനാണ് കാൾ പോപ്പർ (ജനനം 28 ജൂലൈ 1902 - മരണം 17 സെപ്റ്റംബർ 1994). ശാസ്ത്രയുക്തിയുടെ വഴികളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും, അതീന്ദ്രിയജ്ഞാനത്തേയും ചരിത്രപരമായ അനിവാര്യതകളേയും ആശ്രയിച്ച് പ്ലേറ്റോ മുതൽ ഹേഗലും മാർക്സും വരെയുള്ളവർ മുന്നോട്ടുവച്ച സാമൂഹ്യ-രാഷ്ട്രീയദർശനങ്ങളുടെ വിമർശനത്തിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഓസ്ട്രിയയിലെ വിയന്ന നഗരത്തിൽ ജനിച്ച പോപ്പർ യുവപ്രായത്തിൽ ന്യൂസിലാൻഡിലും പിന്നീട് ബ്രിട്ടണിലും കുടിയേറുകയും ഒടുവിൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. യൂറോപ്പിലും അമേരിക്കയിലും വിവിധകലാശാലകളിൽ ദീർഘകാലം അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹം.```
*🌷തിരു. വി. കല്യാണസുന്ദരം* - ```ഒരു തമിഴ് ഭാഷാ പണ്ഡിതനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു തിരു. വി. ക എന്ന തൂലികാനാമത്തിൽ പ്രശസ്തനായ തിരുവാരൂർ വിരുത്താചല കല്യാണസുന്ദരം (തിരുവാരൂർ വിരുതാചല കല്യാണസുന്ദരം മുതലിയാർ: ഓഗസ്റ്റ് 26, 1883 – സെപ്റ്റംബർ 17, 1953). വി.ഒ. ചിദംബരം പിള്ള, മറൈമലൈ അടികൾ, അരുമുഖ നവലർ എന്നിവരുടെ കാലത്ത് തമിഴ് സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ട സാഹിത്യകാരനാണ് തിരു. വി.ക.```
*🌷പി.കെ. അബ്ദുൾ ഖാദിർ* - ```കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തെ രണ്ടാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് പി.കെ. അബ്ദുൾ ഖാദിർ (17 മാർച്ച് 1921 - 17 സെപ്തംബർ 1971). ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായാണ് അബ്ദുൾ ഖാദിർ നിയമസഭയിലെത്തിയത്. 1954-56 കാലഘട്ടങ്ങളിൽ ഇദ്ദേഹം കോൺഗ്രസ് പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലുമംഗമായിരുന്നു. ദീർഘകാലം ഏറിയാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.```
*🌷സുധീർ* - ```മലയാളചലച്ചിത്ര അഭിനേതാവാണ് സുധീർ (മരണം 17 സെപ്റ്റംബർ 2004). 95 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.```
*🌷ഹെൻറി ഫോക്സ് താൽബോട്ട്* - ```ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് വില്യം ഹെൻറി ഫോക്സ് താൽബോട്ട് (11 February 1800–17 September 1877) .സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു.```
*🌷കലാമണ്ഡലം ഹരിദാസ്* - ```പ്രശസ്ത ഇന്ത്യൻ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹരിദാസ് (15 സെപ്റ്റംബർ 1946 - സെപ്റ്റംബർ 17, 2005), പദം ആവിഷ്‌കരിച്ചതിലൂടെ അല്ലെങ്കിൽ ക്ലാസിക്കൽ കേരള നൃത്ത-നാടകത്തിലെ കഥാപാത്രങ്ങൾക്ക് പ്ലേബാക്ക് ഗാനങ്ങൾ നൽകി.```
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (17-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️10:00 am* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️11:00 am* - ഇംഗ്ലീഷ്
*▶️06.00 pm* - അറബിക്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️11.30 am* - പരിസരപഠനം
*🛎️നാലാം ക്ലാസ് 4️⃣*
*▶️12.00 pm* - പരിസരപഠനം
*▶️05.30 pm* - സംസ്‌കൃതം
*▶️07.00 pm* - അറബിക്
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️12:30 pm* - ഇംഗ്ലീഷ്
*▶️06:00 pm* - ഉറുദു
*🛎️ആറാം ക്ലാസ്6️⃣*
*▶️01.00 pm* - അടിസ്ഥാനശാസ്ത്രം
*▶️01.30 pm* - ഐ സി ടി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️02.00 pm* - ഹിന്ദി
*▶️02.30 pm* - അടിസ്ഥാനശാസ്ത്രം
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️03:00 pm* - അടിസ്ഥാനപാഠാവലി
*▶️03:30 pm* - ജീവശാസ്ത്രം
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️04.00 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️04.30 pm* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️08.00 am* - ഗണിതം (പുനഃസംപ്രേഷണം - രാത്രി 07.30)
*▶️08.30 am* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️09.00 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️09.30 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 09.00)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (17-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬റെഡ് വൈൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬മൈ ബിഗ് ഫാദർ
രാത്രി 9.30 ന്
🎬പട്ടാഭിഷേകം
*🎥#Asianet TV🔻🔻*
രാവിലെ 8.30 ന്
🎬റിംഗ് മാസ്റ്റർ
രാത്രി 11.45 ന്
🎬ക്രേസി ഗോപാലൻ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഓർമ്മയുണ്ടോ ഈ മുഖം
രാവിലെ 10 മണിക്ക്
🎬നാടോടിമന്നൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ട്രാഫിക്
വൈകിട്ട് 4 മണിക്ക്
🎬അക്കരെ അക്കരെ അക്കരെ
രാത്രി 7 മണിക്ക്
🎬ടു കൺട്രീസ്
രാത്രി 10 മണിക്ക്
🎬ഉദയനാണ് താരം
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬കാര്യം നിസ്സാരം
രാവിലെ 9 മണിക്ക്
🎬വടക്കുനോക്കിയന്ത്രം
രാവിലെ 11.30 ന്
🎬ലാൽസലാം
വൈകിട്ട് 3 മണിക്ക്
🎬മെർസൽ
രാത്രി 11.30 ന്
🎬സസ്നേഹം
*🎥#SuryaTV & #SuryaTVHD🔻🔻*
വൈകിട്ട് 2 മണിക്ക്
🎬കിലുക്കം കിലുകിലുക്കം
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഓട്ടോ ബ്രദേഴ്സ്
രാവിലെ 10 മണിക്ക്
🎬മലപ്പുറം ഹാജി മഹാനായ ജോജി
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഏപ്രിൽ 19
വൈകിട്ട് 4 മണിക്ക്
🎬പ്രമുഖൻ
രാത്രി 7 മണിക്ക്
🎬കസ്തൂരിമാൻ
രാത്രി 10 മണിക്ക്
🎬ഉപ്പുകണ്ടം ബ്രദേഴ്സ്
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬മൈ സാൻറ
*🎥#MazhavilManorama🔻🔻*
രാവിലെ 12 മണിക്ക്
🎬ലോനപ്പൻെറ മാമോദീസ
വൈകീട്ട് 3 മണിക്ക്
🎬ഐറാ
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬ചെസ്സ്
രാവിലെ 9 മണിക്ക്
🎬അമ്മ അമ്മായിയമ്മ
ഉച്ചയ്ക്ക് 12 മണിക്ക്
🎬രെക്ക
വൈകിട്ട് 4 മണിക്ക്
🎬ജുംഗാ
രാത്രി 9.45 ന്
🎬ധർമ്മദുരൈ
*🎥#KairaliWE🔻🔻*
രാവിലെ 7 മണിക്ക്
🎬ലാൽസലാം
രാവിലെ 10.30 ന്
🎬ചക്ര
വൈകിട്ട് 3 മണിക്ക്
🎬തുപ്പാക്കി
രാത്രി 7 മണിക്ക്
🎬ചന്ത
രാത്രി 10 മണിക്ക്
🎬വരവേൽപ്പ്
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ആംഗ്രി ബേബീസ് ഇൻ ലൗ
ഉച്ചയ്ക്ക് 1.30 ന്
🎬വെനീസിലെ വ്യാപാരി
വൈകിട്ട് 4 മണിക്ക്
🎬പുതിയ തീരങ്ങൾ
രാത്രി 7 മണിക്ക്
🎬ഓ മൈ കടവുളേ
Post a Comment