o സ്ത്രീധന വിരുദ്ധ ബോധവത്കരണവുമായി ന്യൂ മാഹി പോലീസ്
Latest News


 

സ്ത്രീധന വിരുദ്ധ ബോധവത്കരണവുമായി ന്യൂ മാഹി പോലീസ്

 സ്ത്രീധന വിരുദ്ധ ബോധവത്കരണവുമായി ന്യൂ മാഹി പോലീസ്



 ന്യൂ മാഹി : വിദ്യാർത്ഥികളിൽ സ്ത്രീധന വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ് സ്പീച്ച് കോമ്പറ്റീഷൻ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെച്ച  വിദ്യാർത്ഥികളെ തലശ്ശേരി ACP വിഷ്ണു, പ്രദീപ്‌ IPS നേതൃത്വത്തിൽ അഭിനദിക്കുകയും ചെയ്തു. സ്ത്രീധന വിരുദ്ധ കാഴ്ചപ്പാട് വാക്കിലും തൂലികയിലും മാത്രം ഒതുങ്ങാതെ ജീവിതത്തിലും പ്രവർത്തികമാകണമെന്ന് ACP ഉപദേശിച്ചു.ന്യൂ മാഹി സ്റ്റേഷൻ എസ് എച് ഒ ശ്രീ ലതീഷിന്റെയും S I മാരായി വിപിൻ, മനു നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികൾ ന്യൂ മാഹി പോലീസ് സംഘടിപ്പിച്ചു വരികയാണ്.നിയമപരമായ നടപടികളിലൂടെ മാത്രം സ്ത്രീധനവും ആർഭാട വിവാഹങ്ങളും നിയന്ത്രിക്കാൻ കഴിയില്ല അതിനു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റം വരുകയും വിദ്യാർത്ഥികളും യുവജനങ്ങളും ബോധവത്കരിക്കപ്പെടണം.അതിന് ശക്തമായ നിയമ നടപടികളും കൂടുതൽ ബോധവത്കരണ പരിപാടികളും സംഘടിപ്പി കുമെന്നും ന്യൂ മാഹീ S I വിപിൻ ടി എം അറിയിച്ചു.

Post a Comment

Previous Post Next Post