വിദ്യാർഥികളെ അനുമോദിച്ചു.
ഈസ്റ്റ് പള്ളൂർ - ചൊക്ലി ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ ഈ വർഷം എസ്എസ്എൽസി വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു ...
മാഹി എംഎൽഎ ശ്രീ .രമേശ് പറമ്പത്ത്, മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ ശ്രീ. ഉത്തമ രാജൻ മാസ്റ്റർ,ജാമിഅ മർകസ് അക്കാദമിക് ഡയറക്ടറേറ്റ് ഹെഡ് ജ:ഉനൈസ് മുഹമ്മദ് എന്നിവർ വിദ്യാർത്ഥികളോട് സംവധിച്ചു. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിതരണം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനു വേണ്ടി പരിശ്രമിച്ച അധ്യാപകരെയും ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികൾ അഭിവാദ്യം ചെയ്തു. തുടർപഠനത്തിന് വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ ചെലുത്തുകയും അനുയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുത്ത് കൃത്യമായ പ്ലാനിംഗിൽ മുന്നോട്ടുപോവുകയും ചെയ്യണമെന്ന് ചടങ്ങിൽ ഓർമിപ്പിച്ചു. മർക്കസ് എജുക്കേഷൻ ഹെഡ് കെ.എം അബ്ദുൾ കാദർ,ജ: സെക്രട്ടറി . കെ പി അബ്ദുൽ മജീദ് മാസ്റ്റർ
ഹെഡ്മിസ്ട്രസ് കെ.ടി സംഗീത ,പി.ടി.എ പ്രസിഡണ്ട് റഫീഖ് അണിയാരം,മുനീർ
ഉസ്താദ്, സ്റ്റാഫ് സെക്രട്ടറി ശ്രീപ .പിഎന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥികളായ മുഹമ്മദ് സാബിത് സി.എച്ച് ഫാത്തിമ ഹന്ന സക്കറിയ, ഹെബ ഫാത്തിമ എന്നിവരും സംസാരിച്ചു
പ്രിൻസിപ്പൽ ശരീഫ് കെ. മൂഴിയോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ
മാനേജർ ഹൈദരാലി നൂറാനി അദ്ധ്യക്ഷത വഹിക്കുകയും സദർ മുഅല്ലിം അബ്ദുൽകരീം അഹ്സനി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Post a Comment