രാജ്യസഭയിലേക്ക് പത്രിക നൽകി
പുതുച്ചേരി :ഒക്ടോബർ 4ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനായി മദിരാശി വിരുകംപക്കത്തെ അഗ്നി ശ്രീ രാമചന്ദ്രൻ (41) ഇന്ന് പത്രിക നൽകി. 2009 മുതൽ രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ 40 പ്രാവശ്യം മൽസരിച്ചിട്ടുണ്ട് രാമചന്ദ്രൻ .അതേ സമയം എൻ ആർ കോൺഗ്രസ്സിൽ നിന്ന് സ്ഥാനാർത്ഥികളായി മുൻ മന്ത്രി മല്ലാടി ,മുൻ എംഎൽഎ കേശവന്റെ മകൻ ഡോഃനാരായണസാമി എന്നിവരുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്.സീറ്റ് ചർച്ചകൾക്കായി ബിജെപി നേതാവ് ഖുരാന അടുത്ത ദിവസം പുതുച്ചേരിയിലെത്തുന്നുണ്ട് .ബിജെപിയും സീറ്റിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post a Comment