o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം*


*💠ലോക തിരശ്ചീന ദിശാസൂചന ദിനം*


*💠ടീൽ ടോക്ക് ദിനം*


*💠ഇൻറർജൈസ് ദിനം*


*💠ബൈസെക്ഷ്വാലിറ്റി ദിനം*


*💠റെഡ്ഹെഡ് അഭിനന്ദന ദിനം*


*💠സ്കൂൾ പരാജയം തടയുന്നതിനുള്ള ദേശീയ ദിനം*


*💠വിശ്രമമില്ലാത്ത കാലുകൾ ബോധവൽക്കരണ ദിനം*


*💠ദേശീയ ചെക്കേഴ്സ് ദിനം*


*💠ദേശീയ ലഘുഭക്ഷണ ദിനം*


*💠ദേശീയ വെള്ളച്ചാട്ടം പ്രതിരോധ ബോധവൽക്കരണ ദിനം*


*💠അധ്യാപക ദിനം (ബ്രൂണെ)*


*💠ദേശീയ ദിനം (സൗദി അറേബ്യ)*


*💠വീർ ഷാഹിദി ദിവസ് (ഹരിയാന)*


*💠കിർഗിസ് ഭാഷാ ദിനം (കിർഗിസ്ഥാൻ)*


*💠ചുക്ക് വിമോചന ദിനം (മൈക്രോനേഷ്യ)*


*💠ഹോളോകോസ്റ്റ് സ്മാരക ദിനം (ലിത്വാനിയ)*


*💠നാഷണൽ ഗ്രേറ്റ് അമേരിക്കൻ പോട്ട് പൈ ദിനം (യുഎസ്എ)*


*💠വനിതാ രാഷ്ട്രീയ അവകാശങ്ങളുടെ ദേശീയ ദിനം (അർജന്റീന)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1642* - ```ഹാർവാർഡ് കോളേജിൽ ആദ്യത്തെ ആരംഭ വ്യായാമങ്ങൾ നടന്നു .```


*🌐1845* - ```ആധുനിക നിയമങ്ങൾക്കനുസൃതമായി കളിക്കുന്ന ആദ്യത്തെ ബേസ്ബോൾ ടീമായ നിക്കർബോക്കേഴ്‌സ് ബേസ്ബോൾ ക്ലബ് ന്യൂയോർക്കിൽ സ്ഥാപിതമായി.```


*🌐1846* - ```ജ്യോതിശാസ്ത്രജ്ഞരായ ഉർബെയ്ൻ ലെ വെറിയർ , ജോൺ കോച്ച് ആഡംസ് , ജോഹാൻ ഗോട്ട്ഫ്രഡ് ഗാലെ എന്നിവർ നെപ്റ്റ്യൂൺ എന്ന ഗ്രഹം കണ്ടെത്തി.```


*🌐1861* - ```കുറ്റിപ്പുറത്തു നിന്ന് പട്ടാമ്പിക്ക് തീവണ്ടി ഓടി തുടങ്ങി.```


*🌐1911* - ```യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റ് ഓഫീസ് ഡിപ്പാർട്ട്‌മെന്റിന്റെ അധികാരത്തിൽ പൈലറ്റ് എർലെ ഓവിംഗ്ടൺ അമേരിക്കയിലെ ആദ്യത്തെ ഔദ്യോഗിക എയർമെയിൽ വിതരണം നടത്തി.```


*🌐1932* - ```സൗദി അറേബ്യയുടെ ഏകീകരണം പൂർത്തിയായി.```


*🌐1952* - ```ഹാസ്യസാമ്രാട്ട് ചാർലി ചാപ്ലിൻ 21 വർഷത്തെ വിദേശയാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് ലണ്ടനിൽ മടങ്ങിയെത്തി.```


*🌐1962* - ```ന്യൂയോർക്ക് സിറ്റിയിൽ ലിങ്കൺ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് ആരംഭിച്ചു.```


*🌐1966* - ```ഭാരത് പെട്രോളിയം കോർപ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷൻ ചെയ്തു.```


*🌐1973* - ```ചിന്ത പബ്ലിക്കേഷൻസ്‌ തുടക്കമായി.```


*🌐1980* - ```ബോബ് മാർലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കൺസർട്ട്) നടത്തി.```


*🌐1981* - ```ചൈന ആദ്യമായി ശൂന്യാകാശ പരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപിച്ചു.```


*🌐1983* - ```സെന്റ് കിറ്റ്സ് ആന്റ് നെവിസ് ഐക്യരാഷ്ട്രസഭയിൽ അംഗം ആകുന്നു.```


*🌐1983* - ```സുപ്രീംകോടതി തൂക്കിക്കൊല നിയമമാക്കി കൊണ്ടുള്ള ഉത്തരവ് ശരിവെച്ചു.```


*🌐2002* - ```മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.```


*🌐2009* - ```ഇന്ത്യയുടെ പി.എസ്.എൽ.വി - സി 13, ഓഷ്യൻസാറ്റ് - 2 ഉൾപ്പെടെ ഏഴ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹മധു (നടൻ)* - ```മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 ). തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.```


*🌹പുതുശ്ശേരി രാമചന്ദ്രൻ* - ```മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു‌ പുതുശ്ശേരി രാമചന്ദ്രൻ (23 സെപ്റ്റംബർ 1928 – 14 മാർച്ച് 2020). മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി.```


*🌹അമ്പാട്ടി റായുഡു* - ```അമ്പാട്ടി തിരുപ്പതി റായുഡു (ജനനം: 23 സെപ്റ്റംബർ 1985, ഗുണ്ടൂർ, ആന്ധ്രാപ്രദേശ്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ ഓഫ്ബ്രേക്ക് ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ക്രിക്കറ്റ് ടീമിനെയും, ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.2013 ജൂലൈ 24ന് സിംബാബ്‌വെക്കെതിരെയാണ് അദ്ദേഹം തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്, അരങ്ങേറ്റ മത്സരത്തിൽ തന്നെ പുറത്താകാതെ 63 റൺസ് നേടി അദ്ദേഹം ആ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി.```

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹അസിമാ ചാറ്റർജി* - ```ഒരു ഇന്ത്യൻ രസതന്ത്രജ്ഞയാണ് അസിമാ ചാറ്റർജി (ജനനം 23 സെപ്റ്റംബർ 1917 - മരണം 22 നവംബർ 2006). സസ്യരസതന്ത്രത്തിനും ഓർഗാനിക രസതന്ത്രത്തിനും അവർ വലിയ സംഭാവന നൽകി. വിങ്കാഅൽകലോയ്ഡുകളെക്കുറിച്ചുള്ള പഠനവും മലേറിയയ്ക്കും അപസ്മാരത്തിനും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തതും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.ഔഷധ സസ്യങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്.```


*🌹അൻശുമാൻ ഗെയ്ക്‌വാദ്* - ```അൻശുമാൻ ഗെയ്ക്‌വാദ് (ജനനം സെപ്റ്റംബർ 23, 1952) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, രണ്ട് തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായിരുന്നു. ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിനമത്സരങ്ങളിലും ഗെയ്ക്‌വാദ് കളിച്ചിട്ടുണ്ട്.ഫാസ്റ്റ് ബൗളിംഗിനെ മികച്ചരീതിയിൽ പ്രതിരോധിക്കാനുള്ള കഴിവ് ഗെയ്ക്ക് വാദിനുണ്ടായിരുന്നു, ഈ സവിശേഷതമൂലം അദ്ദേഹത്തിന് വന്മതിൽ എന്ന വിളിപ്പേരും ലഭിച്ചു.```


*🌹ജോർജ്ജ് ജോസഫ് പൊടിപ്പാറ* - ```ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജോർജ്ജ് ജോസഫ് പൊടിപ്പാറ (23 സെപ്റ്റംബർ 1932-22 ജൂൺ 1999). സ്വതന്ത്രനായാണ് ഇദ്ദേഹം എട്ടാം നിയമസഭയിൽ അംഗമായത്, എന്നാൽ ഒന്നും രണ്ടും തവണ കോൺഗ്രസ്സ് പ്രതിനിധിയായാണ് ജോർജ്ജ് ജോസഫ് നിയമസഭയിലെത്തിയത്.```


*🌹ഡാനി ഡാനിയേൽസ്* - ```ഒരു അമേരിക്കൻ നീലച്ചിത്രനടിയും സംവിധായികയുമാണ് ഡാനി ഡാനിയേൽസ് (ജനനം:1989 സെപ്റ്റംബർ 23). അഞ്ഞൂറിലധികം നീലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.അശ്ലീല ചലച്ചിത്രരംഗത്തെ ഏറ്റവും പ്രശസ്തമായ എ.വി.എൻ. പുരസ്കാരം 2013-ൽ ഡാനിക്കു ലഭിക്കുകയുണ്ടായി.2012 ജനുവരിയിൽ പെന്റൗസ് മാസികയുടെ പെറ്റ് ഓഫ് ദ മന്ത്, 2014 മാർച്ചിൽ എലഗന്റ് ഏഞ്ചൽ കമ്പനിയുടെ എലഗന്റ് ഏഞ്ചൽ ഗേൾ ഓഫ് ദ മന്ത് എന്നീ പുരസ്കാരങ്ങൾ ഡാനി ഡാനിയേൽസിനു ലഭിച്ചു.2014-ൽ ഡാനി ഡാനിയേൽസ് അഭിനയിച്ച ഡാനി ഡാനിയെൽസ് ഡീപ്പർ എന്ന ചിത്രത്തിന് മികച്ച ഇന്ററേഷ്യൽ ചിത്രത്തിനുള്ള എവിഎൻ പുരസ്കാരവും എക്സ്ബിസ് പുരസ്കാരവും ലഭിച്ചു.2014-ൽ സി.എൻ.ബി.സി. തയ്യാറാക്കിയ എറ്റവും ജനപ്രിയ നീലച്ചിത്രതാരങ്ങളുടെ പട്ടികയിൽ ഡാനി ഡാനിയെൽസും ഉൾപ്പെട്ടിട്ടുണ്ട്.```


*🌹നേഹ മാർഡാ* - ```ഇന്ത്യൻ ടെലിവിഷൻ സീരിയൽ രംഗത്തെ അഭിനേത്രിയും മോഡലുമാണ് നേഹ മാർഡാ (ജനനം:1985 സെപ്റ്റംബർ 23). കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബാലികാ വധു എന്ന സീരിയലിലെ അഭിനയത്തിലൂടെ 'ഗെഹ്ന'(Gehna) എന്ന പേരിലാണ് ഇവർ പ്രശസ്തയായത്. സീ ടി.വി.യിലെ 'ഡോളി അർമാനോൻ കി'(Doli Armaanon Ki) എന്ന പരിപാടിയിലെ 'ഉർമി'(Urmi)യെ അവതരിപ്പിച്ചതും നേഹയായിരുന്നു.```


*🌹പ്രേംജി* - ```സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998). 1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത്.```


*🌹മാനവേന്ദ്ര സിംഗ് ഗോഹിൽ* - ```രാജപിപല രാജവംശത്തിലെ ഒരംഗമാണ് മാനവേന്ദ്ര സിംഗ് ഗോഹിൽ (ജ: 23 സെപ്തംബർ 1965ന് അജ്മീറിൽ). അടിച്ചമർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു (LGBT) വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 2000-ൽ ലക്ഷ്യ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് എച്.ഐ.വി/ എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മാനവേന്ദ്ര സിംഗ് തുടക്കമിട്ടു. പ്രശസ്തമായ ഓപ്ര വിൻഫ്രി ഷോയിൽ ഇദ്ദേഹവുമായി നടത്തിയ അഭിമുഖം ലോക ശ്രദ്ധയാകർഷിച്ചിരുന്നു.``` 


*🌹ശോഭ* - ```ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു ശോഭ (23 സെപ്റ്റംബർ 1962 – 1 മേയ്1980). മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം.ഉത്രാടരാത്രി എന്ന മലയാളചലച്ചിത്രത്തിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിച്ചത്. പശി എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ കേരളത്തിലും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.```


*🌹സി. കുഞ്ഞിക്കൃഷ്ണൻ നായർ* - ```ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജകമണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി. കുഞ്ഞിക്കൃഷ്ണൻ നായർ (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004). കോൺഗ്രസ് പ്രതിനിധിയായാണ് കേരളനിയമസഭയിലേക്കെത്തിയത്.```


*🌹മുഹ്സിൻ പരാരി* - ```മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന സംവിധായകനും എഴുത്തുകാരനും ഗാനരചയിതാവുമാണ് മുഹ്സിൻ പരാരി (ജനനം 23 സെപ്റ്റംബർ 1988). കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ 2018 ലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് സകരിയ്യ മുഹമ്മദിനൊപ്പമാണ് പുര്സകാരം പങ്കിട്ടത്. കെ.എൽ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്തു.നേറ്റീവ് ബാപ്പ എന്ന ആൽബം 2013ൽ സംവിധാനം ചെയ്തു . അതിന്റെ രണ്ടാംഭാഗമായ ഫ്യുണറൽ ഓഫ് എ നേറ്റീവ് സൺ 2016ലും പുറത്തെത്തി. സക്കറിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ, ആഷിക് അബുവിന്റെ വൈറസ് എന്നിവയുടെ സഹ രചനയും നിർവ്വഹിച്ചു. തല്ലുമാലയാണ് പുതിയ സിനിമ.```


*🌹എം. ആർ. രാജഗോപാൽ* - ```ഒരു ഇന്ത്യൻ പാലിയേറ്റീവ് കെയർ ഫിസിഷ്യനാണ് എം. ആർ. രാജഗോപാൽ (ജനനം: സെപ്റ്റംബർ 23, 1947). ഇന്ത്യയിലെ കേരളം ആസ്ഥാനമായുള്ള പാലിയേറ്റീവ് കെയർ സർക്കാരിതര സംഘടനയായ പാലിയം ഇന്ത്യയുടെ സ്ഥാപക ചെയർമാനാണ് അദ്ദേഹം. ഇന്ത്യയിലെ സാന്ത്വന പരിചരണ രംഗത്തെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് അദ്ദേഹത്തെ 'ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്' എന്ന് വിളിക്കാറുണ്ട്. 2018 ൽ ഇന്ത്യൻ സർക്കാർ ഡോ. എം. ആർ. രാജഗോപാലിനെ പത്മശ്രീ അവാർഡ് നൽകി ആദരിച്ചു.```


*🌹സക്കറിയ മുഹമ്മദ്* - ```മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ രചയിതാവുമാണ് സക്കറിയ മുഹമ്മദ് (ജനനം 23 സെപ്റ്റംബർ 1988) . 2018 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മികച്ച കലാമൂല്യവും ജനപ്രിയവുമായ സിനിമക്കുള്ള പ്രത്യേക പുരസ്കാരവും സക്കറിയ മുഹമ്മദിന് ലഭിച്ചു.```


*🌹ശാലിനി പാണ്ഡെ* - ```തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഇന്ത്യൻ നടിയാണ് ശാലിനി പാണ്ഡെ (ജനനം: 23 സെപ്റ്റംബർ 1994).അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്.```


*🌹രാഹുൽ വൈദ്യ* - ```ഒരു ഇന്ത്യൻ ഗായകനാണ് രാഹുൽ വൈദ്യ (ജനനം : 23 സെപ്റ്റംബർ 1987) . ഇന്ത്യൻ ഐഡലിന്റെ സോണിയുടെ ഹിറ്റ് റിയാലിറ്റി ടെലിവിഷൻ ഷോ സീസൺ 1 ൽ പങ്കെടുത്തതിലൂടെ അദ്ദേഹം രണ്ടാം സ്ഥാനക്കാരനായിരുന്നു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷പ്രീതിലത വാദേദാർ* - ```ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്നു പ്രീതിലത വാദേദാർ (5 മേയ് 1911 – 23 സെപ്റ്റംബർ 1932)."പട്ടികൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിച്ചത് പ്രീതിലതയാണ്.അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ പ്രീതിലത പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കി.ബംഗാളി എഴുത്തുകാരിയായ സെലീന ഹുസ്സൈൻ പ്രീതിലതയെ ഒരു ആദർശ വനിതയായാണ് എടുത്തു കാണിക്കുന്നത്. പ്രീതിലതയുടെ ഓർമ്മക്കായി ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രീതിലതയുടെ ജന്മദിനം ബംഗ്ലാദേശിലും, ഇന്ത്യയിലും ആഘോഷിക്കുന്നു. വനിതകളുടെ ഒരു ദീപസ്തംഭമായി അവർ പ്രീതിലതയെ ചൂണ്ടിക്കാണിക്കുന്നു.```


*🌷സിൽക്ക് സ്മിത* - ```ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി വേഷമിട്ടു.സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട സിൽക്ക് കവിതകളുടെ സമാഹാരമാണു വിശുദ്ധസ്മിതയ്ക്ക്.```


*🌷അഴീക്കോടൻ രാഘവൻ* - ```കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവായിരുന്നു അഴീക്കോടൻ രാഘവൻ (ജൂലൈ 1, 1919 - സെപ്റ്റംബർ 23, 1972). കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്. മികച്ച ഒരു പ്രസംഗകൻ കൂടിയായിരുന്നു അദ്ദേഹം.1972 സെപ്തംബർ 23-ന് തൃശ്ശൂരിൽ വച്ച് അന്തരിച്ചു. മരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറും ആയിരുന്നു.```


*🌷ജെ.ഡി. തോട്ടാൻ* - ```മലയാളചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ജെ.ഡി. തോട്ടാൻ (ജനനം 

ഫെബ്രുവരി 23, 1922 - മരണം സെപ്റ്റംബർ 23, 1997) . ഇരിഞ്ഞാലക്കുട സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നായിരുന്നു.ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാളചിത്രം കൂടപ്പിറപ്പ് ആണ്. പ്രദർശനവിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി.പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും എഴുതിയ അതിർത്തികളാണ് ഇദ്ദേഹം നിർമ്മാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.1997 സെപ്റ്റംബർ 23ന് ജെ.ഡി. തോട്ടാൻ അന്തരിച്ചു.```


*🌷പാദ്രെ പിയോ* - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായിരുന്നു വിശുദ്ധ പാദ്രെ പിയോ. പഞ്ചക്ഷതധാരി എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നപ്പോൾ പാദ്രെ പിയോ ഏറെ പ്രശസ്തനായിരുന്നത്.1905ൽ പൌലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നാണ് പാദ്രെ പിയോ വൈദികാഭിഷേകം സ്വീകരിച്ചത്.```


*🌷പാബ്ലോ നെരൂദ* - ```പാബ്ലോ നെരൂദ (ജൂലൈ 12, 1904 - സെപ്റ്റംബർ 23, 1973) ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്.ഒട്ടേറെ ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ട നെരൂദയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളിൽ ഒരാളായി കരുതപ്പെടുന്നു.ചെക് എഴുത്തുകാരനായ ഴാൻ നെരൂദയുടെ പേരിൽ നിന്നാണ് നെരൂദ തന്റെ തൂലികാ നാമം സ്വീകരിച്ചത്. പിന്നീട് അദ്ദേഹം തന്റെ നിയമപരമായ പേരായി നെരൂദ എന്ന പദം സ്വീകരിച്ചു.```


*🌷പി.യു. ചിന്നപ്പ* - ```പ്രശസ്ത തമിഴ് സിനിമാ നടനും ഗായകനുമായിരുന്നു പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പ(5 മേയ് 1916 – 23 സെപ്റ്റംബർ 1951). 1930 – 40 കാലഘട്ടത്തിൽ നാടക, സിനിമാ രംഗങ്ങളിൽ സജീവമായിരുന്ന ചിന്നപ്പ തെന്നിന്ത്യ സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറുകളിലൊരാളായിരുന്നു.```


*🌷സിഗ്മണ്ട് ഫ്രോയിഡ്* - ```ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ് (മേയ് 6, 1856 - സെപ്റ്റംബർ 23, 1939). ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്. ഒരു രോഗിയും ഒരു മനഃശാസ്ത്രവിദഗ്ദ്ധനും തമ്മിലുള്ള അഭിമുഖത്തിലൂടെ മനോരോഗം ചികിത്സിക്കുന്ന മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.``` 


*🌷മഹാരാജ ജയചാമരാജേന്ദ്ര വാഡിയാർ* - ```1940 മുതൽ 1971 വരെ മൈസൂർ രാജ്യത്തിന്റെ ഇരുപത്തിയഞ്ചാമത് മഹാരാജാവായിരുന്നു മഹാരാജ ജയചാമരാജേന്ദ്ര വാഡിയാർ (18 ജൂലൈ 1919 - 23 സെപ്റ്റംബർ 1974). 1940 മുതൽ 1950 ൽ രാജവാഴ്ച ഇല്ലാതാക്കുന്നതുവരെ ഭരണം നടത്തി, 1971 ൽ നാട്ടുരാജാക്കന്മാർ ഇല്ലാതാകുന്നതുവരെ മഹാരാജാവ് എന്ന പദവി തുടർന്നു , അദ്ദേഹത്തിന്റെ മരണത്തിലൂടെ മഹാരാജാവിന്റെ അനൗദ്യോഗിക പദവി നൽകി പഴയ രാജകുടുംബത്തിന്റെ തലവൻ. പ്രശസ്ത തത്ത്വചിന്തകൻ, സംഗീതജ്ഞൻ, രാഷ്ട്രീയ ചിന്തകൻ, മനുഷ്യസ്‌നേഹി എന്നിവരായിരുന്നു അദ്ദേഹം.```



കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (23-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️10:00 am* - മലയാളം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️11:00 am* - ഗണിതം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️11.30 am* - ഇംഗ്ലീഷ് 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️12.00 pm* - പരിസരപഠനം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️12:30 pm* - സാമൂഹ്യശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️01.00 pm* - ഗണിതം


*▶️01.30 pm* - സാമൂഹ്യശാസ്ത്രം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️02.00 pm* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 05.30)


*▶️02.30 pm* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 06.00)


*🛎️ എട്ടാം ക്ലാസ് 8️⃣*


*▶️03:00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 06.30)


*▶️03:30 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 07.00) 


*🛎️ ഒൻപതാം ക്ലാസ് 9️⃣* 


*▶️04.00 pm* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം -രാത്രി 09.30)


*▶️04.30 pm* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️08.00 am* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം - രാത്രി 07.30)


*▶️08.30 am* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 08.00)


*▶️09.00 am* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 08.30)


*▶️09.30 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 09.00)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 240*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*


മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (23-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ഗജരാജമന്ത്രം 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഫിലിംസ്റ്റാർ 

രാത്രി 9.30 ന് 

🎬ഫോർ ഫ്രണ്ട്സ് 


*🎥#Asianet TV🔻🔻*


രാവിലെ 8.30 ന് 

🎬പൈപ്പിൻചുവട്ടിലെ പ്രണയം

രാത്രി 11.45 ന് 

🎬ചിന്താമണി കൊലക്കേസ്


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬ചിന്താവിഷ്ടയായ ശ്യാമള

രാവിലെ 10 മണിക്ക്

🎬മിസ്റ്റർ ബട്ട്ലർ 

ഉച്ചയ്ക്ക് 1 മണിക്ക്

🎬നിറം

വൈകിട്ട് 4 മണിക്ക്

🎬സാമൂഹ്യപാഠം

രാത്രി 7 മണിക്ക്

🎬അടി കപ്യാരേ കൂട്ടമണി

രാത്രി 10 മണിക്ക്

🎬തുറുപ്പുഗുലാൻ


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്  

🎬കിംഗ് സോളമൻ

രാവിലെ 9 മണിക്ക് 

🎬കടൽ കടന്നൊരു മാത്തുക്കുട്ടി

രാവിലെ 11.30 ന് 

🎬ചന്ദ്രോത്സവം

വൈകിട്ട് 3 മണിക്ക് 

🎬അമർക്കളം

രാത്രി 10 മണിക്ക്

🎬ആധാരം


*🎥#SuryaTV & #SuryaTVHD🔻🔻*


വൈകിട്ട് 2 മണിക്ക്  

🎬സൂത്രക്കാരൻ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬പ്രിയംവദയ്ക്കൊരു പ്രണയഗീതം

രാവിലെ 10 മണിക്ക്

🎬പത്താം നിലയിലെ തീവണ്ടി

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഒഴിമുറി

വൈകിട്ട് 4 മണിക്ക്

🎬ഏഴാം സൂര്യൻ

രാത്രി 7 മണിക്ക്

🎬ചന്ദ്രനുദിക്കുന്ന ദിക്കിൽ

രാത്രി 10 മണിക്ക്

🎬അകം


*🎥#ZeeKeralam🔻🔻*


രാവിലെ 9.30 ന് 

🎬സുപ്രീം


*🎥#MazhavilManorama🔻🔻*


ഉച്ചയ്ക്ക് 12 മണിക്ക് 

🎬ജോമോൻെറ സുവിശേഷങ്ങൾ

വൈകീട്ട് 3.30 ന്

🎬ദ് സ്പീഡ് ട്രാക്ക്


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬സെവൻ

രാവിലെ 9 മണിക്ക്

🎬ജൂൺ

ഉച്ചയ്ക്ക് 12 മണിക്ക് 

🎬അടങ്കമാറു

വൈകിട്ട് 4 മണിക്ക്

🎬വനമകൻ

രാത്രി 9.45 ന് 

🎬തിരുനാൾ


*🎥#KairaliWE🔻🔻*


രാവിലെ 7 മണിക്ക്

🎬ചാമ്പ്യൻ തോമസ്

രാവിലെ 10.30 ന്

🎬സിങ്കം 2

വൈകിട്ട് 3 മണിക്ക്

🎬വർണ്ണപ്പകിട്ട്

രാത്രി 7 മണിക്ക്

🎬ബന്ധുക്കൾ ശത്രുക്കൾ 

രാത്രി 10 മണിക്ക്

🎬ദിനരാത്രങ്ങൾ


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ചാണക്യതന്ത്രം

ഉച്ചയ്ക്ക് 1.30 ന്

🎬ലയൺ


Post a Comment

Previous Post Next Post