ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക വളർത്തുമൃഗ ദിനം*
*💠ലോക ടൂറിസം ദിനം*
*💠കുടുംബ ദിനം*
*💠പൂർവ്വികരുടെ അഭിനന്ദന ദിനം*
*💠മോണിംഗ് ഷോ ആതിഥേയ ദിനം*
*💠ദേശീയ സ്കാർഫ് ദിനം*
*💠ദേശീയ ഒഴികഴിവ് ദിനം*
*💠ദേശീയ ചോക്ലേറ്റ് പാൽ ദിനം*
*💠നാഷണൽ ക്രഷ് എ ക്യാൻ ഡേ*
*💠ദേശീയ കോർണഡ് ബീഫ് ഹാഷ് ദിനം*
*💠ദേശീയ ഗേ മെൻ എച്ച്ഐവി/എയ്ഡ്സ് അവബോധ ദിനം*
*💠ആധിപത്യ ദിനം (ന്യൂസിലാൻഡ്)*
*💠മെസ്കെൽ (എത്യോപ്യ , എറിത്രിയ)*
*💠സ്വാതന്ത്ര്യദിനം (തുർക്ക്മെനിസ്ഥാൻ)*
*💠ഫ്രഞ്ച് കമ്മ്യൂണിറ്റി ദിനം (ബെൽജിയം)*
*💠പ്രീ സ്‌കൂൾ ജീവനക്കാരുടെ ദിവസം (റഷ്യ)*
*💠പോളിഷ് ഭൂഗർഭ സംസ്ഥാന ദിനം (പോളണ്ട്)*
*💠ദേശീയ കോർണഡ് ബീഫ് ഹാഷ് ദിനം (യുഎസ്എ)*
*💠പോസ്റ്റ്, ടെലികമ്മ്യൂണിക്കേഷൻ സേവന ദിനം (ഇന്തോനേഷ്യ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1503 - ```യൂറോപ്യന്മാർ ഭാരതത്തിൽ നിർമിച്ച ആദ്യ കോട്ടയായ കൊച്ചിയിലെ മാനുവൽ കോട്ടയുടെ നിർമ്മാണം ആരംഭിച്ചു.```
*🌐1590* - ```മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 13 ദിവസത്തിനുശേഷം അർബൻ ഏഴാമൻ മാർപ്പാപ്പ അന്തരിച്ചു, അദ്ദേഹത്തിന്റെ ഭരണം ചരിത്രത്തിലെ ഏറ്റവും ചെറിയ മാർപ്പാപ്പയായി.```
*🌐1777* - ```പെൻസിൽവാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.```
*🌐1821* - ```മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.```
*🌐1825* - ```സ്റ്റീം ലോക്കോമോട്ടീവുകൾ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പൊതു റെയിൽവേ, സ്റ്റോക്ക്‌ടൺ, ഡാർലിംഗ്ടൺ റെയിൽവേ എന്നിവ ആചാരപരമായി തുറന്നു.```
*🌐1854* - ```ആർടിക് എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.```
*🌐1928* - ```ചൈനയെ അമേരിക്ക അംഗീകരിച്ചു.```
*🌐1937* - ```അവസാനത്തെ ബാലി കടുവയും മരിച്ചു.```
*🌐1949* - ```പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പതാകയായി സെങ് ലിയാൻസോങ്ങിന്റെ രൂപകൽപ്പന തിരഞ്ഞെടുക്കപ്പെട്ടു.```
*🌐1958* - ```കൽക്കത്ത സ്വദേശിയായ മിഹിർസെൻ 21 മൈൽ ദൈർഘ്യമുള്ള ഇംഗ്ലീഷ് ചാനൽ നീന്തി കടന്നു.```
*🌐1962* - ```യെമൻ അറബ് റിപ്പബ്ലിക് സ്ഥാപിതമായി.```
*🌐1983* - ```യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.```
*🌐1996* - ```അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.```
*🌐1998* - ```ഗൂഗിൾ ഇൻറർനെറ്റ് സെർച്ച് എഞ്ചിൻ ഈ തീയതിയെ അതിന്റെ ജന്മദിനമായി മുൻകൂട്ടി അവകാശപ്പെടുന്നു.```
*🌐2002* - ```കിഴക്കൻ ടിമോർ ഐക്യരാഷ്ട്രസഭയിൽ അംഗമായി.```
*🌐2003* - ```സ്മാർട്ട് -1 ഉപഗ്രഹം വിക്ഷേപിച്ചു. ```
*🌐2007* - ```നാസ ഛിന്നഗ്രഹ വലയത്തിലേക്ക് ഡോൺ അന്വേഷണം ആരംഭിച്ചു .```
*🌐2019*- ```നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നീണ്ട 54 വർഷത്തെ യുഡിഎഫി ന്റെ അധികാരകേന്ദ്രം ആയിരുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ജി. ദേവരാജൻ* - ```മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) .കൊല്ലം ജില്ലയിലെ പരവൂരിൽ 1927 സെപ്റ്റംബർ 27-ന് ജനിച്ചു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.```
*🌹അമൃതാനന്ദമയി* - ```കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവാണ് മാതാ അമൃതാനന്ദമയി (ജനനനാമം: സുധാമണി, സെപ്റ്റംബർ 27, 1953). "അമ്മ" എന്നും ആശ്ലേഷിക്കുന്ന വിശുദ്ധ" (Hugging Saint) എന്ന പേരിലും ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന അമൃതാനന്ദമയിയുടെ ആസ്ഥാനം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലാണ്.ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു . കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട് . 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി. ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു . പാവപ്പെട്ടവർക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകൾ മാതാ അമൃതാനന്ദമയീമഠം നിർമിച്ച് നൽകിയിട്ടുണ്ട്.```
*🌹കൈനിക്കര കുമാരപിള്ള* - ```മലയാളത്തിലെ ആദ്യകാല പ്രശസ്ത നാടകകൃത്തും, സാഹിത്യകാരനുമായിരുന്നു കൈനിക്കര കുമാരപിള്ള (1900 സെപ്തംബർ 27 - 1988 ഡിസംബർ 09). മലയാള നാടക പ്രസ്ഥാനത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വലിയതാണ്. തികഞ്ഞ ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും സാഹിത്യകാരനും ആയിരുന്നു കൈനിക്കര കുമാരപിള്ള. കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ ഒട്ടു മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1930കൾ മുതൽ 1950കൾ വരെയുള്ള ദശകങ്ങൾ അദ്ദേഹത്തിന്റെ സുവർണ്ണകാലമായിരുന്നു. സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് അദ്ദെഹം എഴുതിയ കൃതിയാണ് നാടകീയം. 1978-ൽ നാടകീയത്തിന് ഓടക്കുഴൽ അവാർഡ് ലഭിക്കുകയുണ്ടായി.```
*🌹ശബരീഷ് സജ്ജിൻ* - ```മലയാളത്തിലെ ഒരു വെബ് സീരിസ് ആയ കരിക്കിലൂടെ ലോലൻ എന്ന കഥാപാത്രത്തിലൂടെ ജനങ്ങൾക്ക് പ്രിയങ്കരനായ ഒരാളാണ് ശബരീഷ് സജ്ജിൻ (ജനനം 1994 സെപ്തംബർ 27) . 2020 ൽ പുറത്തിറങ്ങിയ തേരാ പാര ആയിരുന്നു ശബരീഷിന്റെ മുൻ ചിത്രം.```
*🌹അലൻ ഷുഗാർട്ട്* - ```അലൻ ഷുഗാർട്ട് (ജനനം സെപ്റ്റംബർ 27, 1930) ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായാണ് അലൻ ഷുഗാർട്ട് അറിയപ്പെടുന്നത്. ഐ.ബി.എമ്മിൽ വച്ച് തന്നെ ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടിത്തത്തിനും ഷുഗാർട്ട് നിർണായകമായ പങ്ക് വഹിച്ചു. സീഗേറ്റ് ടെക്നോളജി എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും ഷുഗാർട്ടാണ്. കമ്പ്യൂട്ടറുകളിൽ നിന്നും പോർട്ടബിൾ ഉപകരണങ്ങളിലേക്കും മൊബൈൽ ഫോണുകളിലേക്കും വരെ ഷുഗാർട്ടിൻറെ കണ്ടുപിടിത്തം കയറികഴിഞ്ഞു. ഷുഗാർട്ട് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനം നടത്തിയിരുന്നു.```
*🌹സിമോണ ഹാലെപ്* - ```ഒരു മുൻ ലോക ഒന്നാം നമ്പർ താരവും നിലവിലെ (2019) മൂന്നാം നമ്പർ താരവും ആയ റൊമാനിയക്കാരിയായ പ്രൊഫഷണൽ ടെന്നീസ് താരം ആണ് സിമോണ ഹാലെപ് (ജനനം 27 സെപ്റ്റംബർ 1991). 2017 നും 2019 നും ഇടക്ക് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ആയി 64 ആഴ്ചകളോളം ലോക ഒന്നാം നമ്പർ പദവി കൈവശം വെച്ചു. കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം 2018 ലെ ഫ്രഞ്ച് ഓപ്പൺ നേടിയതോടെ കരസ്ഥമാക്കി .2018 ലെ ഫ്രഞ്ച് ഓപ്പൺ അടക്കം 18 WTA വനിതാ സിംഗിൾസ് കിരീടങ്ങളും കരസ്ഥമാക്കി. 15 തവണ റണ്ണർ അപ്പ് ആയി .```
*🌹അശോക് സിംഗാൾ* - ```അശോക് സിംഗാൾ (27 സെപ്റ്റംബർ 1926 - 17 നവംബർ 2015) 20 വർഷത്തിലേറെയായി ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റും അയോധ്യ റാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ ചുമതലയുമായിരുന്നു. 2011 ഡിസംബറിൽ വിഎച്ച്പിയിൽ നിന്നും അദ്ദേഹത്തെ മാറ്റി. പ്രവീൺ ടൊഗാഡിയയുടെ പിൻഗാമിയായി, സിംഗാളിന് അനാരോഗ്യം ബാധിച്ചെങ്കിലും മരണത്തിന് ഒരു മാസം മുമ്പ് വരെ ജോലി ചെയ്യുകയായിരുന്നു.```
*🌹അൽഫോൻസ് മരിയ ലിഗോരി* - ```ഒരു കത്തോലിക്കാ പുരോഹിതനും ദൈവശാസ്‌ത്രപണ്‌ഡിതനും തത്ത്വചിന്തകനുമായിരുന്നു അൽഫോൻസ് മരിയ ലിഗോരി (സെപ്റ്റംബർ 27, 1696 – ഓഗസ്റ്റ് 1, 1787) 1839-ൽ കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1839-ന് മേയ് 26-ന് ഗ്രിഗറി പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു[3]. ഓഗസ്റ്റ് 1-നു സഭ ഇദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കുന്നു.```
*🌹ഗായത്രി ജയരാമൻ* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഗായത്രി ജയരാമൻ (ജനനം 27 സെപ്റ്റംബർ 1984). ഇവർ പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സൺ ടി.വി.യിലും സൂര്യാ ടി.വി.യിലും സംപ്രേഷണം ചെയ്തിരുന്ന നന്ദിനി എന്ന ടെലിവിഷൻ പരമ്പരയിലെ 'ഭൈരവി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രിയായിരുന്നു.```
*🌹ഗ്രേസിയ ദേലേദ* - ```1926ൽ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ സാഹിത്യകാരിയാണ് ഗ്രേസിയ ദേലേദ.1871 സെപ്റ്റംബർ 27നു ഇറ്റലിയിലെ സാർദീനിയയിലെ നുയോറോയിൽ ജനിച്ചു.നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ "സാൻഗ്വെ സാർദെ" പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു. സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ദേലേദയ്ക്കു ലഭിച്ചു.```
*🌹ജിം തോംസൺ* - ```ജിം തോംസൺ അമേരിക്കൻ നോവലിസ്റ്റായിരുന്നു. 1906 സെപ്റ്റംബർ 27-ന് ഓക്ലഹോമയിൽ ജനിച്ചു.1930-കളിലെ സാമ്പത്തികമാന്ദ്യകാലത്ത് ഓക്ലഹോമയിലെ ഫെഡറൽ റൈറ്റേഴ്സ് പ്രോജക്റ്റുമായി ബന്ധപ്പെടുകയും ഗൈഡ് ബുക്കുകൾ എഴുതാനാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് സമൂഹത്തിലെ എല്ലാത്തരത്തിലുള്ള ആളുകളുമായും അടുത്തിടപഴകാൻ അവസരം ലഭിക്കുകയും പിൽക്കാലത്ത് ഇവരുടെ ജീവിതം നോവലുകളിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.1940-കളിൽ തോംസൺ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി കുറ്റകൃത്യകഥാരചനയിലേക്കു തിരിഞ്ഞു. ആദ്യനോവലായ നൗ ആൻഡ് ഓൺ എർത് 1942-ൽ പുറത്തുവന്നു.```
*🌹ഡങ്കൻ ഫ്ലെച്ചർ* - ```മുൻ സിംബാബ്‌വെ ക്രിക്കറ്റ് കളിക്കാരനും, ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമാണ് ഡങ്കൻ ആൻഡ്രൂ ഗ്വിൻ ഫ്ലെച്ചർ (ജനനം: സെപ്റ്റംബർ 27 1948).സിംബാബ്‌വെയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. 1983 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമാണ്. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.```
*🌹ബ്രണ്ടൻ മക്കല്ലം* - ```ന്യൂസിലാൻഡിലെ ഒരു ക്രിക്കറ്റ് താരമാണ് ബ്രണ്ടൻ മക്കല്ലം (Born 27 September 1981). ഒരു വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനാണ്. ട്വന്റി 20യിൽ ഏറ്റവുമധികം റൺസ് ഇദ്ദേഹത്തിന്റെ പേരിലാണ്. ട്വന്റി 20യിൽ 2 സെഞ്ച്വറികൾ നേടിയ ഒരേയൊരു കളിക്കാരനുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് താരമാണ്. കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.```
*🌹മാത്യു ടി. തോമസ്* - ```കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമാണ് മാത്യു ടി. തോമസ് (ജനനം: സെപ്റ്റംബർ 27, 1961 - ). മുൻപ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. ജനതാദൾ എസിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം ജനതാദളിന് കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. പിന്നീട് ഇതേ വിഷയത്തിൽ പാർട്ടി ഇടതുമുന്നണി വിട്ടപ്പോൾ പാർട്ടിയുടെ സ്ംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ് മാത്യു ടി. തോമസ്.```
*🌹യഷ് ചോപ്ര* - ```ഹിന്ദി സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു യഷ് ചോപ്ര(27 സെപ്റ്റംബർ 1932 - 21 ഒക്ടോബർ 2012). 22 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അമ്പതോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ദാദാസാഹിബ് ഫാൽകെ പുരസ്കാരം, പത്മഭൂഷൺ എന്നിവയ്ക്കർഹനായി.```
*🌹രവി ചോപ്ര* - ```ബോളിവുഡ് സംവിധായകനും നിർമാതാവുമാണ് രവി ചോപ്ര(27 September 1946 – 12 November 2014).നിർമാതാവും സംവിധായകനുമായ ബി.ആർ. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമാണ്. 1988^1990 കാലത്ത് ജനപ്രീതി നേടിയ സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിന്റെ സംവിധായകനാണ്. വിഷ്ണു പുരാൺ, മാ ശക്തി തുടങ്ങിയ പുരാണ സീരിയലുകളും ഒരുക്കി.```
*🌹റോബർട്ട് ജി. എഡ്വേർഡ്സ്* - ```ഒരു ബ്രിട്ടീഷ് ജീവശാസ്ത്രകാരനാണ് റോബർട്ട് ജെ. എഡ്വേർട്സ് (27 സെപ്റ്റംബർ 1925 – 10 ഏപ്രിൽ 2013). ഇൻ വിട്രോ ഫെർട്ടിലൈസേഷൻ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിനു ഇദ്ദേഹം കരസ്ഥമാക്കി.```
*🌹ലക്ഷ്മിപതി ബാലാജി* - ```ലക്ഷ്മിപതി ബാലാജി (ജനനം:27 സെപ്റ്റംബർ 1981, ചെന്നൈ തമിഴ്നാട്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 2002ലാണ് ബാലാജി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിലാണ് ബാലാജി ടീമിൽ ഇടം നേടിയത്. എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ മൂലം ബാലാജിക്കു ടീമിൽ സ്ഥാനം നിലനിർത്താനായില്ല. 8 ടെസ്റ്റുകൾക്കും 30 ഏകദിനങ്ങൾക്കും പുറമേ 1 ട്വന്റി-20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.```
*🌹സന്ധ്യ (നടി)* - ```ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് രേവതി (ജനനം: 27 സെപ്റ്റംബർ 1988), "കാദൽ" സന്ധ്യ എന്ന സിനിമാ നാമത്തിൽ അറിയപ്പെടുന്നു.പ്രധാനമായും തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിക്കുന്നു . അവൾ 2004ൽ കാതൽ (2004) എന്ന തമിഴ് ചിത്രത്തിൽ ഒരു നടിയായി അരങ്ങേറി. അതിലെ അവളുടെ അഭിനയത്തിന് തമിഴ്നാടു സർക്കാറിന്റെ ഫിലിംഫെയർ അവാർഡ് ൽ പ്രത്യേക ജൂറി പുരസ്കാരം നേടി.```
*🌹സാമുവൽ ആഡംസ്* - ```ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു സാമുവൽ ആഡംസ്. ഇദ്ദേഹം മാസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ 1722 സെപ്റ്റംബർ 27-നു ജനിച്ചു.പ്രാതിനിധ്യമില്ലാതെ നികുതിയില്ല (No Taxation without Representation) എന്ന പ്രഖ്യാപനത്തിന്റെ പിൻബലത്തോടെ 1764-ലെ പഞ്ചസാരനിയമത്തെ എതിർത്തതോടെയാണ് ആഡംസ് അറിയപ്പെട്ടു തുടങ്ങിയത്. ബോസ്റ്റണിൽ സ്റ്റാമ്പുനികുതിക്കെതിരായി നടന്ന വിപ്ലവത്തിൽ ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു.```
*🌹പുകഴേന്തി (സംഗീത സംവിധായകൻ)* - ```പ്രസിദ്ധനായ ഒരു ചലച്ചിത്രസംഗീതസംവിധായകനായിരുന്നു പുകഴേന്തി എന്നറിയപ്പെട്ടിരുന്ന കെ. വേലപ്പൻ നായർ (സെപ്റ്റംബർ 27, 1929 - ഫെബ്രുവരി 27, 2005). മുപ്പത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.```
*🌹കെ. എസ്. നാരായണസ്വാമി* - ```കൊടുവായൂർ ശിവരാമ നാരായണസ്വാമി എന്ന കെ. എസ്. നാരായണസ്വാമി . കർണ്ണാടക സംഗീതത്തിലെ ഒരു വീണവാദകൻ ആയിരുന്നു. (27 സെപ്തംബർ1914 – 1999). മേളപ്പെരുക്കങ്ങളേക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന തഞ്ചാവൂർ ശൈലിയിൽ ആയിരുന്നു അദ്ദേഹം വീണ വായിച്ചിരുന്നത്.```
*🌹രാഹുൽ ദേവ്* - ```ഒരു ഇന്ത്യൻ നടനും മുൻ മോഡലുമാണ് രാഹുൽ ദേവ് (ജനനം 27 സെപ്റ്റംബർ 1968). പ്രധാനമായും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്നു. ബിഗ് ബോസ് സീസൺ 10 ൽ അദ്ദേഹം ഒരു മത്സരാർത്ഥിയായിരുന്നു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷റാം മോഹൻ റോയ്* - ```ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.ഹിന്ദു സമൂഹത്തിൽ നിലനിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽI വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.```
*🌷എസ്.ആർ. രംഗനാഥൻ* - ```ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്നു (ലൈബ്രേറിയൻ) ശീർകാഴി രാമമൃതയ്യർ രംഗനാഥൻ എന്ന എസ്.ആർ. രംഗനാഥൻ (S. R. Ranganathan) (ഓഗസ്റ്റ് 12, 1892 – സെപ്റ്റംബർ 27, 1972). ഗ്രന്ഥശാലാപ്രസ്ഥാനത്തിനുവേണ്ടി പൂർണമായി അർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 ലൈബ്രേറിയൻ ദിനമായി ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുന്നു.```
*🌷കല്ലേൻ പൊക്കുടൻ* - ```പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. (ജനനം: 1937 - മരണം:2015 സെപ്റ്റംബർ 27) യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ.```
*🌷ജസ്വന്ത് സിങ്* - ```ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പാർലമെന്റ് അംഗവുമാണ് ജസ്വന്ത് സിംഹ് (ജനനം ജനുവരി 3, 1938 - 2020 സെപ്റ്റംബർ 27) . ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സ്ഥാപനകാലം മുതലേയുള്ള നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്. ഭാ.ജ.പയിലെ ലിബറൽ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.```
*🌷സി.എഫ്. തോമസ്* - ```കേരള സംസ്ഥാനത്തിലെ മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് സി.എഫ്. തോമസ് (1939 ജൂലൈ 30 - 2020 സെപ്റ്റംബർ 27). കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.```
*🌷അബ്ദുൽ കരീം ഖതീബ്* - ```മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ് (ജനനം 1921 മാർച്ച് 2 - മരണം 2008 സെപ്റ്റംബർ 27). 2008 സെപ്റ്റംബർ27ന് (റമദാൻ27) 87-ം വയസിൽ മൊറോക്കൻ തലസ്ഥാനമായ റബാത്വിലായിരുന്നു അന്ത്യം.ഐക്യരാഷ്ട്രം എന്ന ലക് ഷ്യത്തോടെ അൽജീരിയയിലെ അധിനിവേശവിരുദ്ധ പോരാളികളുമായി യോജിച്ച പ്രവർത്തനം കാഴ്ചവെച്ചെങ്കിലും സ്വാതന്ത്ര്യാനന്തരം ഇരുരാജ്യങ്ങളിലും മേൽക്കൈ നേടിയവർ പ്രാദേശികദേശീയതയിൽ ഊന്നിയത് ലക്‌ഷ്യം അസാധ്യമാക്കി.```
*🌷ഉർബൻ ഏഴാമൻ മാർപ്പാപ്പ* - ```1590 സെപ്റ്റംബറിൽ 13 ദിവസം മാത്രം മാർപ്പാപ്പയായി ഭരിച്ച വ്യക്തിയാണ് ഉർബൻ ഏഴാമൻ മാർപ്പാപ്പ (ഓഗസ്റ്റ് 4, 1521 – സെപ്റ്റംബർ 27, 1590). 1590 സെപ്റ്റംബർ 15-ന് ഇദ്ദേഹത്തെ സിക്സ്തൂസ് ആറാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം മലേറിയ പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ 1961 മുതൽ കത്തോലിക്കാ സഭ മാർപ്പാപ്പയായി കണക്കാക്കാത്തതിനാൽ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പയെയാണ് നിലവിൽ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാർപ്പാപ്പയായി കണക്കാക്കുന്നത്.```
*🌷എഡ്ഗാർ ഡെഗാ* - ```ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗാ(19 ജൂലൈ 1834 – 27 സെപ്റ്റംബർ 1917). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്. ആദ്യകാലത്ത് ഛായാചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. ചങ്ങാതിയായ മാനെറ്റിന്റെ നിരവധി ചിത്രങ്ങൾ വരച്ച് 1864-ൽ ഇദ്ദേഹം ഒരു പ്രദർശനം നടത്തി. എങ്കിലും 1865-ലെ ലേഡി വിത്ത് ക്രിസാന്തമംസ് എന്ന ചിത്രത്തോടെയാണ് ഇദ്ദേഹത്തിന്റെ കലാജീ വിതം ലോകത്തിനു പരിചിതമായിത്തീർന്നത്.```
*🌷പീറ്റർ ആർത്തേദി* - ```പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസ് (ജീവിതകാലം: 22 ഫെബ്രുവരി 1705 - 27 സെപ്തംബർ 1735 ) സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ ആയിരുന്നു. ഇദ്ദേഹം മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.```
*🌷വിൻസെന്റ് ഡി പോൾ* - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് വിൻസെന്റ് ഡി പോൾ (1581 ഏപ്രിൽ 24 - 1660 സെപ്റ്റംബർ 27).1712-ൽ കർദ്ദിനാൾ നോയിലസിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെട്ടു. നാമകരണ കോടതിയിൽ ഈ സംഭവം ഒരു അത്ഭുതമായി രേഖപ്പെടുത്തിയിരുന്നു. 1729 ഓഗസ്റ്റ് 13-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ 1737 ജൂൺ 13-ന് വിശുദ്ധനായും പ്രഖ്യാപിച്ചു. 1883-ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ പരസ്നേഹ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപനം നടത്തി.```
*🌷രമേശ് ബാൽസേക്കർ* - ```പ്രശസ്ത അദ്വൈത മാസ്റ്ററായ അന്തരിച്ച ശ്രീ നിസാർഗദത്ത മഹാരാജിന്റെ ശിഷ്യനായിരുന്നു രമേഷ് എസ്. ബാൽസേക്കർ (25 മെയ് 1917 - സെപ്റ്റംബർ 27, 2009) . ചെറുപ്പക്കാലം, ബല്സെകര് അദ്വൈത, ഒരു ലേക്ക് കമഴ്ത്തിക്കിടത്തി നൊംദുഅല് ഉപദേശം, പ്രത്യേകിച്ച് ഉപദേശങ്ങൾ രമണ മഹർഷി ആൻഡ് വെയ് വു വേയ് . 20 ലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതി, ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു.```
*🌷ശോഭ ഗുർത്തു* - ```ലൈറ്റ് ഹിന്ദുസ്ഥാനി ക്ലാസിക്കൽ രീതിയിലെ ഒരു ഇന്ത്യൻ ഗായികയായിരുന്നു ശോഭ ഗുർത്തു (Born 8 ഫെബ്രുവരി 1925 - മരണം 27 സെപ്റ്റംബർ 2004). ശുദ്ധമായ ക്ലാസിക്കൽ രീതിയിൽ അവർക്ക് തനതായ ശൈലി ഉണ്ടായിരുന്നെങ്കിലും, ലൈറ്റ് ക്ലാസിക്കൽ സംഗീത ശൈലി അവരുടെ പ്രശസ്തി വർദ്ധിച്ചു. പിന്നീട് ശോഭ തുമ്രി രാജ്ഞി എന്നറിയപ്പെട്ടു.```
*🌷കാമിനി റോയ്* - ```ബംഗാളി ഭാഷയിലെ ഒരു പ്രമുഖ കവയിത്രിയും സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു കാമിനി റോയ് (12 ഒക്റ്റോബർ 1864 - 27 സെപ്റ്റംബർ1933). ഓണേഴ്സ് ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ഇവരാണ്. 1921-ൽ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന 'ബംഗിയ നാരി സമാജ്' എന്ന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. 1922-23 കാലഘട്ടത്തിൽ 'ഫീമെയ്ൽ ലേബർ ഇൻവെസ്റ്റിഗേഷൻ കമ്മീഷനിൽ' അംഗമായിരുന്നു.```
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (27-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ
*🛎️പ്രി-പ്രൈമറി* 🔡
*▶️10.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️09:30 am* - ഇംഗ്ലീഷ്
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️10:30 am* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️11.00 am* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️11.30 am* - പരിസരപഠനം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️12:00 pm* - ഇംഗ്ലീഷ്
*🛎️ആറാം ക്ലാസ്6️⃣*
*▶️12.30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 05.30)
*▶️01.00 pm* - കേരളപാഠാവലി (പുനഃസംപ്രേഷണം -രാത്രി 06.00)
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️01.30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️02.00 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 07.00)
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️02:30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 07.30)
*▶️03:00 pm* - ഹിന്ദി
*▶️03:30 pm* - ഗണിതം
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️04.00 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️04.30 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - കേരളപാഠാവലി (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️08.00 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 08.00)
*▶️08.30 am* - കേരളപാഠാവലി (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️09.00 am* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 09.00)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (27-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬സിനിമ കമ്പനി
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഹാപ്പി ദർബാർ
രാത്രി 9.30 ന്
🎬ഇൻസ്‌പെക്ടർ ഗരുഡ്
*🎥#Asianet TV🔻🔻*
രാവിലെ 8.30 ന്
🎬ആറാം തമ്പുരാൻ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬മുല്ല
രാവിലെ 10 മണിക്ക്
🎬പുള്ളിക്കാരൻ സ്റ്റാറാ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ലോഹം
വൈകിട്ട് 4 മണിക്ക്
🎬മെമ്മറീസ്
രാത്രി 7 മണിക്ക്
🎬അവതാരം
രാത്രി 10 മണിക്ക്
🎬ഇന്നത്തെ ചിന്താവിഷയം
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬സൈമൺ പീറ്റർ നിനക്കുവേണ്ടി
രാവിലെ 9 മണിക്ക്
🎬ഹരിഹരൻപിള്ള ഹാപ്പിയാണ്
രാവിലെ 12 മണിക്ക്
🎬ഞങ്ങൾ സന്തുഷ്ടരാണ്
വൈകിട്ട് 3 മണിക്ക്
🎬അതിരൻ
രാത്രി 10.00 മണിക്ക്
🎬സക്കറിയയുടെ ഗർഭിണികൾ
*🎥#SuryaTV & #SuryaTVHD🔻🔻*
വൈകിട്ട് 2 മണിക്ക്
🎬ഹസ്ബൻഡ്സ് ഇൻ ഗോവ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬അഞ്ചരക്കല്യാണം
രാവിലെ 10 മണിക്ക്
🎬ഭാര്യ ഒന്ന് മക്കൾ മൂന്ന്
ഉച്ചയ്ക്ക് 1 മണിക്ക്
🎬കാവടിയാട്ടം
വൈകിട്ട് 4 മണിക്ക്
🎬മാർക്ക് ആൻറണി
രാത്രി 7 മണിക്ക്
🎬സദാനന്ദൻെറ സമയം
രാത്രി 10 മണിക്ക്
🎬ദ് ഗുഡ്ബോയ്സ്
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬ഉൾട്ട
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ആക്ഷൻ
വൈകീട്ട് 3 മണിക്ക്
🎬എവിടെ
*🎥#KairaliTV🔻🔻*
രാവിലെ 6.30 ന്
🎬അലക്‌സ് പാണ്ഡ്യൻ
രാവിലെ 9 മണിക്ക്
🎬കാഷ്‌മോരാ
ഉച്ചയ്ക്ക് 12 മണിക്ക്
🎬പയ്യാ
വൈകിട്ട് 4 മണിക്ക്
🎬പോക്കിരിരാജ
രാത്രി 9.45 ന്
🎬പോപ്‌കോൺ
*🎥#KairaliWE🔻🔻*
രാവിലെ 7 മണിക്ക്
🎬ഒരു വടക്കൻ സെൽഫി
രാവിലെ 10.30 ന്
🎬റോമിയോ ജൂലിയറ്റ്
വൈകിട്ട് 3 മണിക്ക്
🎬കൊച്ചിരാജാവ്
രാത്രി 7 മണിക്ക്
🎬പ്രവാചകൻ
രാത്രി 9.30 ന്
🎬നാടോടിക്കാറ്റ്
*🎥#AmritaTV🔻🔻*
ഉച്ചയ്ക്ക് 1.30 ന്
🎬ആദി
📺📺📺📺📺📺📺📺
Post a Comment