o മംഗലാട്ടിന്റെ വിവർത്തനത്തിന് നൃത്താവിഷ്കാരം നൽകിയ ഓർമയുമായി ലിസി മുരളീധരൻ
Latest News


 

മംഗലാട്ടിന്റെ വിവർത്തനത്തിന് നൃത്താവിഷ്കാരം നൽകിയ ഓർമയുമായി ലിസി മുരളീധരൻ

 

*മംഗലാട്ടിന്റെ വിവർത്തനത്തിന് നൃത്താവിഷ്കാരം നൽകിയ ഓർമയുമായി ലിസി മുരളീധരൻ*

   


മയ്യഴി: മംഗലാട്ട് രാഘവൻ മലയാളത്തിലേക്ക് മൊഴിമാറ്റിയ ഫ്രഞ്ച് കവി വിക്ടർ ഹ്യുഗോയുടെ കവിതയ്ക്ക് (‘ഇല്ലവൾ’) നൃത്താവിഷ്കാരം നൽ‍കിയ

ഓർമ പങ്കുവെക്കുകയാണ് നർത്തകി ലിസി മുരളീധരൻ. മംഗലാട്ടിന്‌ മുന്നിൽ താൻ നൃത്തം അവതരിപ്പിച്ചെന്ന് ലിസി പറഞ്ഞു. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തീവ്രത ചോരാതെ അവതരിപ്പിക്കണമെന്ന് മംഗലാട്ട് ഓർമിപ്പിച്ചിരുന്നു. ഹ്യൂഗോയുടെ ഹൃദയനൊമ്പരങ്ങൾ പൂർണമായി ഉൾക്കൊണ്ടാണ് ഞാൻ അത് അവതരിപ്പിച്ചത്.

മാഹിയിൽ എൺപതോളം ഫ്രഞ്ച് പൗരന്മാരുടെ മുന്നിലാണ് അരങ്ങേറ്റം കുറിച്ചത്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വ്യഥയും ബാല്യകാല ഓർമകളും ഏറെ ഭംഗിയായും മനോഹരമായും മംഗലാട്ടിന്റെ മുന്നിൽ അവതരിപ്പിച്ച് അദ്ദേഹത്തിന്റെ പ്രശംസയ്ക്ക് പാത്രമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതു​െന്നന്ന് ലിസി വ്യക്തമാക്കി.



Post a Comment

Previous Post Next Post