o ന്യൂമോണിയ വാക്സിനേഷൻ തുടങ്ങി
Latest News


 

ന്യൂമോണിയ വാക്സിനേഷൻ തുടങ്ങി

 ന്യൂമോണിയ വാക്സിനേഷൻ തുടങ്ങി 



മാഹി: കൂട്ടികൾക്ക് ന്യൂമോണിയ വരാതിരിക്കാനുള്ള വാക്സിനേഷന് മാഹിയിൽ തുടക്കമായി . മാഹി ഗവ . ജനറൽ ആശുപത്രിയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു . ഒരു വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് ന്യൂമോണിയ വരാതിരിക്കാനുളള വാക്സിൻ കുത്തിവെയ്പ്പ് നൽകുന്നത് . കുട്ടി ജനിച്ച് 45 ദിവസത്തിന് ശേഷവും 11 മാസത്തിനകത്തുമായാണ് വാക്സിൻ നൽകേണ്ടത് . ഈ കാലയളവിൽ ഘട്ടം ഘട്ടമായി മൂന്നു വാക്സിൻ നൽകണം . ഒരു വാക്സിന് 3700 രൂപ വില വരും . പൂർണമായും സൗജന്യമായാണ് വാക്സിൻ നൽകുക . ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡോ . പ്രേംകുമാർ , ഡോ . അശോക് കുമാർ , നഴ്സിങ്ങ് സൂപ്രണ്ട് ഗിരിജ എന്നിവർ സന്നിഹിതരായിരുന്നു .

Post a Comment

Previous Post Next Post