o തലശ്ശേരിയിൽ 18 കുടുംബങ്ങൾക്ക് വീട്
Latest News


 

തലശ്ശേരിയിൽ 18 കുടുംബങ്ങൾക്ക് വീട്

 തലശ്ശേരിയിൽ 18 കുടുംബങ്ങൾക്ക് വീട്



 സ്വന്തമായി വീടില്ലാത്ത തീര പ്രദേശത്ത് താമസിക്കുന്ന തലശ്ശേരി മണ്ഡലത്തിലെ 18 കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ പുനർഗ്രഹം പദ്ധതി പ്രകാരം വീട് ലഭിക്കും . തലശ്ശേരി നഗരസഭയിലെ 16 കുടുംബങ്ങൾക്കും ന്യൂമാഹി പഞ്ചായത്തിലെ രണ്ടു കുടുംബങ്ങൾക്കുമാണ് വീട് ലഭിക്കുക . ഇതിൽ ആറു വീടുകളുടെ നിർമാണം പൂർത്തിയായി . അവയുടെ താക്കോൽ കൈമാറി . മൂന്ന് വീടുകളുടെ നിർമാണത്തിനുള്ള മുഴുവൻ തുകയും നൽകി . നിർമാണം പുരോഗമിക്കുകയാണ് . ഒൻപതുപേർ വീട് നിർമിക്കാൻ ഭൂമിവാങ്ങി . സ്ഥലം രജിസ്ട്രേഷൻ കഴിഞ്ഞു . ഇപ്പോൾ ചാലിൽ , ഗോപാലപ്പേട്ട , പുന്നോൽ , പെട്ടിപ്പാലം , തലായി എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായവർ .

Post a Comment

Previous Post Next Post