നാളെ ഉത്രാടം
ഉണർവില്ലാതെ തലശ്ശേരി നഗരം
തലശ്ശേരി : കോവിഡ് ജാഗ്രതയും നിയന്ത്രണങ്ങളും ഈ വർഷത്തെ ഓണഘോഷങ്ങൾക്കും മങ്ങലേല്പിച്ചു.
പൂരാടം നാളിലാണ് ചെറുതായെങ്കിലും വിപണി ഉണർന്നത്.
വസ്ത്ര വ്യാപാരത്തിന് ചെറു പ്രതീക്ഷകൾ നല്കിക്കൊണ്ട് ചെറിയ തോതിൽ ആൾക്കാർ വന്നു തുടങ്ങി.
പഴം പച്ചക്കറി മാർക്കറ്റുകളിലെയും സ്ഥിതി വിഭിന്നമല്ല.
എങ്കിലും പൂരാടനാളിലുണ്ടായ ചെറിയ തിരക്കിലാണ് വ്യാപാരികളുടെ ആശ്വാസം.
നാളെ ഉത്രാട നാളിൽ ടൗൺ സജീവമാവുന്ന പ്രതീക്ഷയും.
ഇത്തവണ പൂക്കൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. നല്ലയിനം ചെണ്ടുമല്ലിക്ക് കിലോ ഗ്രാമിന് 200രൂപയാണ് വില. ജമന്തിക്ക് കിലോ ഗ്രാമിന് 450 രൂപയും. ഇത്തവണയും പൂക്കള മത്സരങ്ങളും മറ്റും ഓൺലൈൻ വഴി നടത്തുന്നതിനാൽ നേരിയ തോതിലെങ്കിലും കച്ചവടം കൂടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് പൂക്കച്ചവടക്കാർ.
ഇത്തവണ പൂക്കളുമായി അന്യ സംസ്ഥാനക്കാർ വരുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ പൂക്കൾക്ക് വൻ ഡിമാന്റ് തന്നെയായിരിക്കും.
വൈകുന്നേരത്തോടെ നഗരത്തിൽ ചെറിയ തോതിൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു.
കോവിഡ് വ്യാപനഭീതിയുള്ളതിനാൽ പോലീസ് പരിശോധനയും, നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.
Post a Comment