അത്യാധുനിക മൊബൈൽ ഹെൽപ്പ് ഡെസ്ക് ആംബുലൻസ് കൈമാറി
മാഹി : മയ്യഴിയുടെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ദശകങ്ങളോളം നിറഞ്ഞു നിന്ന കെ.ഇ.മൊയ്തു സാഹിബിൻ്റെ സ്മരണക്കായി മക്കൾ മാഹി സി.എച്ച്.സെൻ്ററിന് അത്യാധുനീക മൊബൈൽ ഹെൽപ്പ് ഡെസ്ക് ആംബുലൻസ് കൈമാറി.
കെ.ഇ.മമ്മു അദ്ധ്യക്ഷത വഹിച്ചു. മാഹി എം.എൽ.എ.രമേശ് പറമ്പത്തും, പ്രവാസി ജീവകാരുണ്യ പ്രവർത്തകനുമായ വി.സി. താഹിറും ചേർന്ന് സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യുസഫിന് കൈമാറി. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, ഐ. അരവിന്ദൻ ,പി പി.വിനോദ് ,ചാലക്കര പുരുഷു ,ഹയ ഇല്യാസ്, മെഹറിൻ, എന്നിവർ സംസാരിച്ചു.സി.എ.അബൂബക്കർ സ്വാഗതവും, എ.വി.യൂസഫ് നന്ദിയും പറഞ്ഞു.
Post a Comment