o വീൽ ലോഡറിൽ നൃത്തം ചെയ്ത് യുവതി; വിഡിയോ വൈറൽ
Latest News


 

വീൽ ലോഡറിൽ നൃത്തം ചെയ്ത് യുവതി; വിഡിയോ വൈറൽ

 വീൽ ലോഡറിൽ നൃത്തം ചെയ്ത് യുവതി; വിഡിയോ വൈറൽ



വീൽ ലോഡറിൽ കയറി നൃത്തം ചെയ്ത് യുവതി. എറണാകുളം കിഴക്കമ്പലം സ്വദേശിയായ ഡോ. ധന്യ ജോർജാണ് ഈ സാഹസ നൃത്തം അവതരിപ്പിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്. (wheel loader dance)



മാധുരി ദീക്ഷിത് അവതരിപ്പിച്ച ആജാ നച്ച്ലേ എന്ന ​ഗാനത്തിനൊപ്പം ചുവടുവച്ചാണ് ഡോ. ധന്യ ജനഹൃദയങ്ങൾ കീഴടക്കിയത്. ദന്ത ഡോക്ടറായ ധന്യ ജോർജിന്റെ നൃത്ത മികവ് നിറഞ്ഞ കൈയടിയോടെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.


ഡോ. ധന്യയ്ക്ക് ചെറുപ്പം മുതലേ നൃത്തത്തിൽ താത്പര്യമുണ്ടായിരുന്നു. പഠനത്തോടൊപ്പം നൃത്തത്തെ കൈവിടാത്ത ഡോ. ധന്യയ്ക്ക് നൃത്ത വിഡിയോകൾക്കായി സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഡി വിം​ഗ്സ് എന്ന ഈ യൂട്യൂബ് ചാനലിലൂടെയാണ് വീൽ ലോഡർ നൃത്തം സമൂഹമാധ്യമങ്ങളിൽ തരം​ഗമായത്.



മുൻപും പല രീതിയിലുള്ള കലാപ്രകടനങ്ങളും നാം കണ്ടിട്ടുണ്ടെങ്കിലും വീൽ ലോഡറിൽ നൃത്തം ചെയ്യുന്നത് കാണുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.


കെ.ജെ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ജോർജ് ആന്റണിയുടെ മകളാണ് ഡോ. ധന്യ ജോർജ്.

Post a Comment

Previous Post Next Post