കെ.ടി.കെ.ബാലകൃഷ്ണനെ അനുസ്മരിച്ചു.
ചാലക്കര: കോൺഗ്രസ് നേതാവും സഹകാരിയുമായ കെ.ടി.കെ.ബാലകൃഷ്ണന്റെ ഏഴാം ചരമ വാർഷികദിനം ചാലക്കര ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസമരണ യോഗവും നടത്തി. രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് അധ്യക്ഷതവഹിച്ചു. കെ.മോഹനൻ, അഡ്വ. എ.പി.അശോകൻ, പായറ്റ അരവിന്ദൻ, കെ.വി.ഹരീന്ദ്രൻ, കെ.സുരേഷ്, എം.എ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Post a Comment