*ഓണനാളിലും പട്ടിണി സമരം നടത്തുന്ന മാഹി സ്പിന്നിങ് മിൽ തൊഴിലാളി സമരത്തിന് ഡി,വൈ,എഫ്, ഐ ഐക്യദാർഢ്യം*
മാഹി :17 മാസമായി അടഞ്ഞു കിടക്കുന്നു മാഹി സ്പിന്നിങ് മിൽ ഉടൻ തുറന്ന് പ്രവർത്തിക്കുക.
ശമ്പള കുടിശ്ശിക അനുവദിക്കുക,
കേന്ദ്ര സർക്കാരിന്റെയും NTC മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഓണനാളിൽ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഡി,വൈ,എഫ്, ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഡി, വൈ,എഫ്, ഐ ബ്ലോക്ക് സെക്രട്ടറി സി എൻ ജിതുൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല സെക്രട്ടറി രോഷിത്ത്, സന്ദീപ്, രാകേഷ്, സനോഷ് എന്നിവർ പങ്കെടുത്തു.
Post a Comment