o ചലച്ചിത്ര നടി ചിത്ര അന്തരിച്ചു
Latest News


 

ചലച്ചിത്ര നടി ചിത്ര അന്തരിച്ചു

 ചലച്ചിത്ര നടി ചിത്ര അന്തരിച്ചു



പ്രശസ്ത മലയാള ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജപാര്‍വൈയാണ് ആദ്യസിനിമ. 1983 ല്‍ പുറത്തിറങ്ങിയ ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായി മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.


തമിഴ് സിനിമയില്‍ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു. ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യന്‍, ആറാം തമ്ബുരാന്‍, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, അദൈ്വതം, കളിക്കളം, പഞ്ചാഗ്‌നി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ദിലീപ് ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 1965 ഫെബ്രുവരി 25ന് കൊച്ചിയില്‍ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ ജനിച്ചു. കൊച്ചി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ മൈലാപ്പൂരില്‍ റെയില്‍വേയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ല്‍ വിജയരാഘവനെ വിവാഹം ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഏക മകള്‍ മഹാലക്ഷ്മി. ചെന്നൈ സാലിഗ്രാമത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് സംസ്‌കാരം നടക്കും.


Post a Comment

Previous Post Next Post