o വ്യാപാര സമൂഹത്തിനു പ്രതീക്ഷയായി വ്യാപാരി വ്യവസായി നേതാവിൻ്റെ വിജയം
Latest News


 

വ്യാപാര സമൂഹത്തിനു പ്രതീക്ഷയായി വ്യാപാരി വ്യവസായി നേതാവിൻ്റെ വിജയം

 വ്യാപാര സമൂഹത്തിനു പ്രതീക്ഷയായി വ്യാപാരി വ്യവസായി നേതാവിൻ്റെ വിജയം

 


 മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ വ്യാപാരി  വ്യവസായ സമൂഹത്തിന് ഏറെ പ്രതീക്ഷയായി വ്യാപാരി വ്യവസായി നേതാവിൻ്റെ വിജയം. പുതുച്ചേരി ട്രേഡേർഡ്  ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ്  എം.ശിവശങ്കറാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. പുതുച്ചേരി  ഒഴുവൻകരൈ നിയോജക  മണ്ഡലത്തിൽ നിന്നും 1029 വോട്ടിൻ്റെ  ഭൂരിപക്ഷത്തിലാണ് എൻ.ആർ. കോൺഗ്രസ്സിൻ്റെ പയനീർ  സെൽവത്തെ ശിവശങ്കർ പരാജയപ്പെടുത്തിയത്. ശിവശങ്കർ പുതുച്ചേരി നിയമസഭയിൽ എത്തുന്നതോടെ മാഹിയിലേതടക്കം വ്യാപാരി സമൂഹത്തിൻ്റെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.കെ.അനിൽ കുമാർ വ്യക്തമാക്കി.

Post a Comment

Previous Post Next Post