o പെരിങ്ങാടിയിലെ സി.എഫ്.എൽ.ടി.സി തുറക്കണം
Latest News


 

പെരിങ്ങാടിയിലെ സി.എഫ്.എൽ.ടി.സി തുറക്കണം

 പെരിങ്ങാടിയിലെ സി.എഫ്.എൽ.ടി.സി തുറക്കണം



മാഹി : ന്യൂമാഹിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെരിങ്ങാടിയിലെ നിലവിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു . പൂർണ സംവിധാനത്തോടെ സജ്ജമാക്കിയ സെന്റർ ഒരു വർഷമായി പൂട്ടിക്കിടക്കുകയാണ് നിലവിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ ഇത് സൂചിപ്പിച്ചിട്ടുള്ളതാണ് . പഞ്ചായത്തിൽ മിക്ക വീടുകളിലും പോസിറ്റീവ് ആയ രോഗികളും വീട്ടിലെ മറ്റംഗംങ്ങളും ഇടപഴകുന്നത് രോഗവ്യാപനം വർധിപ്പിക്കുകയാണ് . ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊവിഡ് സെന്റർ ഉടൻ തുറന്നു പ്രവർത്തിക്കണം . ഇക്കാര്യം ഉന്നയിച്ച് പലരും പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല .

Post a Comment

Previous Post Next Post