o ചോമ്പാല ഹാർബർ പ്രവർത്തനം നിർത്തിവെക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു
Latest News


 

ചോമ്പാല ഹാർബർ പ്രവർത്തനം നിർത്തിവെക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു

 ചോമ്പാല ഹാർബർ പ്രവർത്തനം നിർത്തിവെക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു



 ചോമ്പാല ഹാർബറിൽ ധാരാളംപേർ സാമൂഹിക അകലം പാലിക്കാതെ പ്രവേശിക്കുന്നതിനാൽ കോവിഡ് വ്യാപനം വർദ്ധിച്ച അഴിയൂരിൽ ചോമ്പാൽ ഹാർബർ പ്രവർത്തിക്കുന്നത് പ്രോട്ടോകോൾ പാലിക്കാതെയാണെന്ന് ആക്ഷേപം ഉയർന്നതിനെതുടർന്ന് പഞ്ചായത്ത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ വടകര ഇൻസിഡന്റ് കമാൻഡർ അനുപം ഐ.എ.എസ് ഹാർബറിൽ ഉന്നതതല യോഗം ചേരുകയും പ്രസ്തുത യോഗത്തിൽ വെച്ച് ഇന്ന് 5 മണി മുതൽ ഹാർബറിന്റെ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, വാർഡ് മെമ്പർ ലീല.കെ, മെമ്പർ പി.കെ.പ്രീത, സി.ഐ ശിവൻ ചോടത്ത് ,തഹസിൽദാർ എൻ.മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, എസ്.ഐ.ബാബു കോസ്റ്റൽ പോലീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ദിൽന ഒ.എസ് യൂണിയൻ പ്രതിനിധികൾ, ഹാർബർ വികസന സമിതി അംഗങ്ങൾ, ,എന്നിവർ പങ്കെടുത്തു



Post a Comment

Previous Post Next Post