മാഹി കോവിഡ്-19 റിപ്പോർട്ട്
ഇന്ന് മാഹിയിൽ 42 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
25 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും, 20 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും, ഒരു ഫലം ട്രൂനാറ്റ് ടെസ്റ്റിലും 4 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.
ഈസ്റ്റ് പള്ളൂരിൽ 9 പേർക്കും, പള്ളൂരിൽ 6 പേർക്കും ചൂടിക്കോട്ട, ചാലക്കര, പന്തക്കൽ, എന്നിവിടങ്ങളിൽ 5 പേർക്ക് വീതവും, പാറക്കൽ, മഞ്ചക്കൽ, വളവിൽ എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും, ചെറുകല്ലായിൽ രണ്ട് പേർക്കും മുണ്ടോക്ക്, വെസ്റ്റ് പള്ളൂർ, ഗ്രാമത്തി എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈസ്റ്റ് പള്ളൂരിൽ മരണമടഞ്ഞ ഒരാളുടെ സ്വാബ് ടെസ്റ്റിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ചാലക്കരയിലെ മൂന്ന് പേർക്കും, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലെ ഓരോ ആൾക്കും ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 489 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 51 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 06-05-2021) - 376.

Post a Comment