**മാഹി പാലം ജംഗ്ഷനിൽ മാലിന്യം തള്ളിയ നിലയിൽ*
മാഹി: മാഹി പാലത്തിന് സമീപത്തെ മസ്ജിദിന് സമീപമാണ് ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
ചെരിപ്പുകളും മറ്റു പ്ളാസ്റ്റിക്കുകളുമാണ് ചാക്കിൽ കെട്ടിയ നിലയിലുള്ളത്.
ദിവസങ്ങളേറെയായിട്ടും മലിന്യം ഇവിടെ നിന്ന് മാറ്റുവാനോ ,മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കുവാനോ അധികൃതർ തയ്യാറാവുന്നില്ല.
ഒരു ഭാഗത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ മറുഭാഗത്ത് മാലിന്യ നിക്ഷേപത്തിനെതിരെ കണ്ണടച്ചിരിക്കുന്ന രീതിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് '
മഴക്കാലമാരംഭിച്ചാൽ ഇത്തരം മാലിന്യങ്ങൾ പകർച്ചവ്യാധികൾ പടരുവാൻ കാരണമായേക്കും.
എത്രയും പെട്ടെന്ന് മാലിന്യങ്ങൾ അവിടെ നിന്നും മാറ്റണമെന്നും മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment