o ജാമ്യാപേക്ഷ കോടതി തള്ളി
Latest News


 

ജാമ്യാപേക്ഷ കോടതി തള്ളി

 ജാമ്യാപേക്ഷ കോടതി തള്ളി



 

തലശ്ശേരി > കാമുകനൊപ്പം താമസിക്കാൻ ഒന്നര വയസ്സുള്ള മകനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി ജാമ്യം നൽകരുതെന്നും കസ്റ്റഡിയിലിരിക്കെ വിചാരണ പൂർത്തിയാക്കണമെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ ( 22 ) യുടെ അഡീഷണൽ ജില്ലാ സെഷൻ കോടതി ഒന്ന് ) ജഡ്ജി എം.തുഷാർ തള്ളിയത് . സംഭവശേഷം അറസ്റ്റിലായ പ്രതി 14 മാസമായി റിമാൻഡിലാണ് . ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ . സി.കെ. രാമചന്ദ്രൻ കോടതിയെ അറിയിച്ചു . 2020 ഫെബ്രുവരി 17 - നാണ് ശരണ്യയുടെ മകൻ വിയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ മരിച്ചനിലയിൽ കണ്ടത് . കടൽ ഭിത്തിയിൽ വലിച്ചെ റിഞ്ഞും ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ് .

Post a Comment

Previous Post Next Post