ജില്ലാ അതിർത്തിയിൽ പരിശോധന തുടങ്ങി
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരക്കെ നിൽക്കാതെ കണ്ണൂർ ജില്ലാ അതിർത്തി മയ്യഴി യിലേക്കുള്ള പ്രവേശന കവാടം കൂടിയായ ന്യൂമാഹി ടൗണിൽ വാഹനപരിശോധന നടത്തുന്നതിന് ചെക്പോസ്റ്റ് ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങി . അനാവശ്യ യാത്രകൾ തടയുന്നതിനും, മറ്റ് ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും, വിദേശങ്ങളിൽ നിന്നും എത്തുന്നവരെ പരിശോധിച്ച് മതിയായ മാർഗ നിർദേശങ്ങൾ നൽകാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ചെക്പോസ്റ്റ് തുടങ്ങിയത് . കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവാത്ത സാഹ ചര്യമുണ്ടായാൽ ചെക്പോസ്റ്റിൽ പരിശോധന കർശനമാക്കും . റവന്യൂ , ആരോഗ്യ വകുപ്പ് , പോലീസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത് .

Post a Comment