o മാഹി സ്പിന്നിങ് മിൽ : വിഷുനാളിലും സമരം
Latest News


 

മാഹി സ്പിന്നിങ് മിൽ : വിഷുനാളിലും സമരം


 മയ്യഴി : കോവിഡിനെത്തുടർന്ന് അടച്ചിട്ട മാഹി സ്പിന്നിങ് മിൽ ഒരു വർഷം കഴിഞ്ഞിട്ടും എപ്പോൾ തുറന്നുപ്രവർത്തിക്കുമെന്നറിയാതെ തൊഴിലാളികൾ . മാർച്ച് 31 - നകം തുറന്നുപ്രവർത്തിക്കു മെന്ന ഉറപ്പ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചതിൻറെ പ്രതീക്ഷയും അസ്തമിച്ചു . കോവിഡി നെത്തുടർന്ന് 2020 മാർച്ച് 21- നാണ് മിൽ അടച്ചത് . മിൽ എത്രയുംവേഗം തുറന്നുപ്രവർത്തിക്ക ണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ നടന്നുവരുന്ന സമരം 217 ദിവസം പിന്നിടുമ്പോഴും തൊഴിലാളികളുടെ ആശങ്കയൊഴിയുന്നില്ല . വിഷുനാളിലും സമരംചെ യ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ . 200 സ്ഥിരം തൊഴിലാളികളും 210 താത്കാലികതൊ ഴിലാളികളുമാണ് മില്ലിൽ ജോലിചെയ്യുന്നത് . അടച്ചിട്ട മില്ലിലെ ഓഫീസ് ജീവനക്കാർക്കും ഉദ്യോ ഗസ്ഥർക്കും മുഴുവൻ ശമ്പളവും ലഭിക്കുമ്പോൾ സ്ഥിരം തൊഴിലാ ളികൾക്ക് 35 ശതമാനം ശമ്പളം മാത്രമാണ് ലഭിക്കുന്നത് . താത്കാ ലിക തൊഴിലാളികൾക്ക് ഒരുവേതനവും ലഭിക്കുന്നില്ല . ജോലിയും കൂലിയുമില്ലാതെ അവർ ദുരിതത്തിലാണ് . വിഷു ഉത്സവം മുമ്പിലെത്തിനിൽക്കുമ്പോഴും ഒരു വരുമാനവുമില്ലാത്ത താത്കാലിക തൊഴിലാളികൾ മിൽ തുറക്കാൻ ഇനിയും എത്രനാൾ എന്ന ചോദ്യം സ്വയം ചോദിക്കു കയാണ് .

Post a Comment

Previous Post Next Post