*മുക്കിൽ പീടികയിൽ സിപിഎം മുസ്ലിം ലീഗ് സംഘർഷം യുത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു*
പുല്ലൂക്കര: മുക്കിൽപീടികയിൽ സിപിഎം മുസ്ലിം ലീഗ് സംഘർഷത്തിൽ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) മരിച്ചു. ഇന്നലെ വൈകുന്നേരം മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനെയും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞിരുന്നു. പരിക്കേറ്റ മന്‍സൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് യുഡിഎഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ രാവിലെ ബൂത്ത് പരിസരത്ത് വച്ച് സിപിഎം പ്രവർത്തകരെ ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു.ഇതാണ് സംഭവങ്ങളുടെ തുടക്കം.
സംഭവത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു.

Post a Comment