ആവേശം വാനോളമുയർത്തി ഇടതുസ്വതന്ത്രൻ്റെ കൊട്ടിക്കലാശം
മാഹി:ഇടതുപിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി എൻ.ഹരിദാസിൻ്റെ തിരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിൻ്റെ അവസാന ഘട്ടത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന കലാശക്കൊട്ട് ആവേശം വാനോളമുയർത്തി . മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നാരംഭിച്ച് ജയിൽറോഡ് , ചൂടിക്കോട്ട മദ്രസ വഴി പൂഴിത്തല , വളവിൽ കടപ്പുറം റോഡ് വഴി നഗരസഭാ മൈതാനത്ത് സമാപിച്ച സമാപനറാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു .
കെ.പി.സുനിൽകുമാർ , സി .എച്ച്.പ്രഭാകരൻ , അഡ്വ . എൻ . കെ.സജ്ന , അഡ്വ . ടി.അശോക് കുമാർ , ജിനോസ് ബഷീർ എന്നിവർ നേതൃത്വം നൽകി . പള്ളൂരിൽ ഇരട്ടപ്പിലാക്കുൽ , പാറാൽ , കൊയ്യോട്ട് തെരു വഴി ബി.ടി.ആർ. മന്ദിരത്തിന് സമീപം സമാപിച്ച റാലിക്ക് വി.ജനാർദനൻ , എ.കെ.സിദ്ദിഖ് , ടി.രവീന്ദ്രൻ , വിജയൻ കയനാടത്ത് എന്നിവർ നേതൃത്വം നൽകി . പന്തക്കൽ മൂലക്കടവിൽ നടന്ന കൊട്ടിക്കലാശത്തിന് കെ.സജിത , കെ.പി.രമേശൻ , സി.പി.ഹരീന്ദ്രൻ , ടി.കെ.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

Post a Comment