*കല്ലാമല വീട്ടമ്മയെ തലയ്ക്കടിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തു.*
അഴിയൂർ: (02 - 04- 2021)
2 ആഴ്ച മുമ്പേ നാടിനെ
നടുക്കി,
വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു സ്വർണ്ണം കൈക്കലാക്കിയ പ്രതികളെ
അറസ്റ്റ് ചെയ്തതായി
ചോമ്പാല പോലീസ്
അറിയിച്ചു.
കല്ലാമല പ്രണവം നഗറിൽ
ആരോഗ്യ പ്രവർത്തകർ
എന്ന് ധരിപ്പിച്ച് വീട്ടുടമയെ
പഞ്ചായത്തിലേക്ക് വാക്സിൻ
എടുക്കണം എന്ന് പറഞ്ഞ്
വീട്ടിൽ നിന്നും ഒഴിവാക്കി,
വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി ക്രൂരമായി അക്രമിച്ച്
മാല കവർന്നത്
നാടിനെയാകെ നടുക്കിയ
സംഭവമായിരുന്നു.
കൃത്യമായ ശാസ്ത്രീയ
അന്വേഷണത്തിലൂടെ
2 പ്രതികളെയും പിടികൂടി.
പ്രതികളിൽ
ഒരാൾ താമരശ്ശേരി
സ്വദേശിയും
ഒരാൾ വിലങ്ങാട്
സ്വദേശിയുമാണെന്നാണ്
അറിയാൻ കഴിഞ്ഞത്.

Post a Comment