o പുതുച്ചേരിയിൽ മാഹിഭവനില്ലാത്തതിന് കാരണം അനാസ്ഥ -പാരിസ് മോഹൻകുമാർ
Latest News


 

പുതുച്ചേരിയിൽ മാഹിഭവനില്ലാത്തതിന് കാരണം അനാസ്ഥ -പാരിസ് മോഹൻകുമാർ


പുതുച്ചേരിയിൽ മാഹിഭവനില്ലാത്തതിന് കാരണം അനാസ്ഥ -പാരിസ് മോഹൻകുമാർ



 മയ്യഴി > പുതുച്ചേരിയിൽ മിക്ക സംസ്ഥാനങ്ങളുടെയും പേരിൽ ഭവൻ ഉണ്ടെങ്കിലും മാഹിയുടെ പേരിൽ മാത്രം ഭവൻ ഇല്ലാത്തത് അധികൃതരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയക ക്ഷികളുടെയും അനാസ്ഥയും അവഗണനയും കാരണമാണെന്ന് പ്രശസ്ത ചിത്രകാരൻ പാരിസ് മോഹൻകുമാർ കുറ്റപ്പെടുത്തി . മാഹിഭവൻ ഇല്ലാത്തതിന്റെ പേരിൽ മാഹിയിൽ നിന്ന് പല ആവശ്യങ്ങൾക്കും പുതുച്ചേരിയിലെത്തുന്നവർക്ക് സർക്കാർ തലത്തിലുള്ള സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ല . മാഹിഭവൻ സ്ഥാപിച്ച് മയ്യഴി ക്ക് സേവനങ്ങൾ ലഭ്യമാക്കാൻ മതിയായ ജീവനക്കാരെ നിയമിക്കണം , മാഹിഭവൻ ഭാഗമായി മയ്യഴിയുടെ ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റും ഉണ്ടാവണം . മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കുള്ള സർക്കാർ ബസ് അവഗണനയുടെ പ്രതീകമാണ് . ഏറെ പഴക്കം ചെന്ന ബസിലെ യാത്ര ദുരിതപൂർണമാണെന്ന് മോഹൻകുമാർ വിശദീകരിച്ചു . പുതുച്ചേരിയിലേക്ക് സർവീസ് നടത്താൻ ദീർഘദൂ രയാത്രയ്ക്കനുയോജ്യമായ സൗകര്യപ്രദമായ പുതിയ ബസുകൾ ഓടിക്കണം . ബസ് സർവീസ് മാഹി ഭവനുമായി ബന്ധിപ്പിച്ചായിരിക്കണം . ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിക്കാർക്ക് ഫ്രാൻസിൽ ഒരുപാട് തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട് . എന്നാൽ , അതിന് സജ്ജമാക്കാനുള്ള ശ്രമങ്ങളൊ ന്നും ഇവിടെ നടക്കുന്നില്ല . പലമേഖലകളിലും ഉപരിപഠനത്തിന് ഫ്രഞ്ച് സ്കോളർഷിപ്പും ലഭിക്കും . മയ്യഴിയിലുള്ളവർക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ല . ജനങ്ങൾക്ക് ഇത്തരം വിവ രങ്ങളെത്തിക്കാനും വിദ്യാർഥികളെ അതിന് സജ്ജമാക്കാനുള്ള സംവിധാനങ്ങളും പരിശീലനങ്ങളും ഇവിടെയുണ്ടാവണം . മാഹിയിലെ ഗവ . ഫ്രഞ്ച് സ്കൂളിൻറ അവസ്ഥ പരിതാപകര മാണ് . മെച്ചപ്പെട്ട ഫ്രഞ്ച് വിദ്യാഭ്യാസം മാഹിയിൽനിന്ന് കൊടുക്കാൻ കഴിയണമെന്നും മോഹൻകുമാർ ചൂണ്ടിക്കാട്ടി

Post a Comment

Previous Post Next Post