o പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു
Latest News


 

പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു

 പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു




മയ്യഴി: മാഹി വളവിൽ കടപ്പുറത്തു തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന വാഹനത്തിൻ്റെ ടയറിനിടയിൽപ്പെട്ട് പത്ത് വയസ്സുകാരൻ മരിച്ചു.


വളവിൽ അയ്യപ്പക്ഷേത്രത്തിന് സമീപം കൃഷ്ണ കൃപയിൽ വിശ്വലാലിൻ്റെയും (ഹോം ഗാർഡ്, മാഹി സ്പെഷ്യൽ ബ്രാഞ്ച്) ദൃശ്യയുടെയും രണ്ടാമത്തെ മകൻ ആദിഷ് ലാൽ (10) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.15 ഓടെ കുട്ടിയുടെ വീടിനടുത്ത് വെച്ചാണ് അപകടം. എൻ.ഡി.എ. സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ്റെ റോഡ് ഷോയുടെ സമാപനം വളവിൽ നടക്കുകയായിരുന്നു. ഇതിനിടെ സൈക്കിളിൽ കളിക്കുകയായിരുന്ന ആദിഷ് നിയന്ത്രണം വിട്ട് പ്രചരണ വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. മിനിലോറിയുടെ പിൻചക്രം ദേഹത്ത്‌ കയറിയാണ്‌ മരിച്ചത്‌. ലോറിയുടെ പിൻചക്രം ആദിഷ്‌ലാലിന്റെ ദേഹത്ത്‌ കയറിയശേഷമാണ്‌ വാഹനത്തിലുള്ളവരും ശ്രദ്ധിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാഹി ആസ്പത്രിയിലും തുടർന്ന് വടകരയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ആദിഷ് ഗവ.എൽ.പി.സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ്. സഹോദരൻ: അലൻ ലാൽ (7ാം ക്ലാസ്സ് വിദ്യാർഥി, ജെ.എൻ.അനക്സ് സ്കൂൾ, മാഹി).

Post a Comment

Previous Post Next Post