o ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടി മങ്ങാട്‌ പ്രദേശത്ത്‌ കൊതുക്‌ ശല്യം രൂക്ഷം
Latest News


 

ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടി മങ്ങാട്‌ പ്രദേശത്ത്‌ കൊതുക്‌ ശല്യം രൂക്ഷം

 ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടി  മങ്ങാട്‌ പ്രദേശത്ത്‌ കൊതുക്‌ ശല്യം രൂക്ഷം



ദേശീയപാത ബൈപാസിന്‌ സമീപം താമസിക്കുന്ന  വീട്ടുകാരാണ്‌ കൊതുക്‌ ശല്യം കാരണം ദുരിതം അനുഭവിക്കുന്നത്‌.  പകൽ സമയത്തുപോലും കൊതുക്‌ തിരി കത്തിക്കേണ്ട സാഹചര്യമെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

 ദേശീയ പാത ബൈപാസിന്റെ ഇരുവശത്തുമായി ഏക്കറോളം വയൽ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ അന്യായമായി വയൻ നികത്തിയിരുന്നു. മിച്ചമുള്ള വയൽ ഭൂമിയിൽ അഴുക്ക്‌ വെള്ളം കെട്ടിക്കിടക്കുന്നതാണ്‌ അതിഭീകരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ വഴിവെക്കും വിധം കൊതുകുകൾ പെരുകാൻ ഇടയാക്കുന്നത്‌. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള അധികൃതർ അതീവ ജാഗ്രത കാട്ടിയില്ലെങ്കിൽ പ്രദേശം പകർച്ചവ്യാധിയുടെ പിടിയിൽ അമരുമെന്ന ആശങ്കയിലാണ്‌ പ്രദേശവാസികൾ. നേരത്തെ വയലിൽ ഉണ്ടായിരുന്ന മങ്ങാട്‌ തോടുൾപ്പെടെയുള്ളവ നികത്തിയതാണ്‌ അഴുക്ക്‌ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കിയതെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെടാൻ തയ്യാറാവണമെന്ന്‌ നാട്ടുകാർ അഭ്യർഥിച്ചു.

Post a Comment

Previous Post Next Post