കേബിൾ ടി.വി.ടെക്നീഷ്യൻ കടലിൽ മുങ്ങി മരിച്ചു
ന്യൂമാഹി: പുന്നോൽ കുറിച്ചിയിലെ സ്റ്റാർ ടി.വി.ടെക്നീഷ്യൻ പരിമഠം ബീച്ചിൽ കടലിൽ മുങ്ങി മരിച്ചു.
കിടാരൻകുന്നിൽ എ.കെ.ഹൗസിൽ എ.കെ.റംഷാദ് (36) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10 - ഓടെയാണ് സംഭവം. ബീച്ചിൽ കൊതോത്തിക്കല്ലിൽ നിന്നും അബദ്ധത്തിൽ കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. കല്ലുമ്മക്കായ പറിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂമാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം വൈകുന്നേരം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: റഹീന, മക്കൾ: റിസ്‌വാൻ, റഹിഹാൻ.

Post a Comment