പുതുച്ചേരിയിൽ ഫലം അറിയാൻ വൈകും
പുതുച്ചേരി : പുതുച്ചേരി സംസ്ഥാനത്തെ 30 സീറ്റുകളിലെയും തെരഞ്ഞെടുപ്പു ഫലം അറിയാൻ വൈകും.പുതുച്ചേരിയിലെ 24 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യത്യസ്ഥ സമയങ്ങളിലാക്കിയതോടെ ഫലം മുഴുവൻ അറിയാൻ രാത്രിയായേക്കും.പുതുച്ചേരിയിലെ 24 മണ്ഡലങ്ങളിൽ ,എട്ടു മണ്ഡലങ്ങൾ വീതമാണെണ്ണുക.എട്ടു മണിക്ക് ആദ്യ എട്ട് മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.അതു കഴിഞ്ഞ ശേഷം എട്ട് മണ്ഡലങ്ങൾ വീതമാണ് വോട്ടെണ്ണുക. അതേ സമയം കാരൈക്കലെ നാല് മണ്ഡലങ്ങളിലെയും,യാനത്തേയും മാഹിയിലേയും ഓരോ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും
Post a Comment