പുതുച്ചേരി യു. ടിയിൽ കോവിഡ് 19 കാര്യക്ഷമമായി നിയന്തിക്കുന്നതിലേക്കായി പുതുച്ചേരി സ്റ്റേറ്റ് എക്്ക്ലൂസീവ് കമ്മിറ്റി വാരാന്ത്യ ലോക് ഡൗൺ ഏർപ്പെടുത്തുകയും കടകൾ/വാണിജ്യ സ്ഥാപനങ്ങൾ മുതലായവയുടെ പ്രവർത്തന സമയത്തിൽ 30-04-2021 വരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ആയതിനാൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ 30-04-2021 വരെ മാഹിയിലും ഏർപ്പെടുത്തിയിരിക്കുന്നു
കൊറോണ കർഫ്യൂ: എല്ലാ ദിവസവും രാത്രി 10.00 മുതൽ രാവിലെ 5.00 വരെ മാഹിയിൽ കൊറോണ കർഫ്യൂ ഏർപ്പെടുത്തി.
വീക്കെൻഡ് ലോക്ക് ഡൗൺ: കൊറോണ നൈറ്റ് കർഫ്യൂവിന് പുറമേ, 2021 ഏപ്രിൽ 23 വെള്ളിയാഴ്ച രാത്രി 10.00 മുതൽ 2021 ഏപ്രിൽ 26 തിങ്കളാഴ്ച രാവിലെ 5.00 വരെ വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തി.
* 2021 ഏപ്രിൽ 26 തിങ്കളാഴ്ച മുതൽ കടകൾ/ ബിസിനസ് / വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഉച്ചക്ക് 2 മണി വരെ മാത്രമാണ്. എന്നിരുന്നാലും സമയത്തിന്റെ ഈ നിയന്ത്രണങ്ങൾ ഇനി പറയുന്ന അവശ്യ സേവനങ്ങളെ ബാധിക്കില്ല.
ഭക്ഷണസാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ബൂത്ത്, മാംസം, മത്സ്യം, കാലിത്തീറ്റ, ഫാർമസ്യൂട്ടിക്കൽസ്, ഒപ്റ്റീഷ്യൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പത്രങ്ങളുടെ വിതരണം എന്നിവ കൈകാര്യം ചെയ്യുന്ന കടകൾ.
2. ആശുപത്രികൾ, മെഡിക്കൽ ലാബുകൾ, ഷോപ്പുകൾ, ആംബുലൻസ് സേവനങ്ങൾ, മെഡിക്കൽ, അനുബന്ധ പ്രവർത്തനങ്ങൾ, എല്ലാ മെഡിക്കൽ എമർജൻസി കേസുകളും.
3. ചരക്ക്, ഗതാഗതം, പൊതു യാത്രാ ഗതാഗതം (ബസുകൾ / ഓട്ടോ / ടാക്സികൾ), കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ വഹിക്കുന്ന വാഹനങ്ങൾ, കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ.
4. പെട്രോൾ ബങ്കുകൾ
5. ബാങ്ക് ഇൻഷുറൻസ് ഓഫീസും എടിഎമ്മുകളും സെബി / സ്റ്റോക്ക് ഓഫീസുകളുമായി ബന്ധപ്പെട്ടിരിക്കുന്നവ.
6. ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ് സേവനങ്ങൾ, ബ്രോഡ്കാസ്റ്റിംഗ്, കേബിൾ സേവനങ്ങൾ, മീഡിയ, ഐടി, ഐടി ബന്ധപ്പെട്ട സേവനങ്ങൾ.
7. ജലവിതരണം, ശുചിത്വം, വൈദ്യുതി വിതരണം
8. കോൾഡ് സ്റ്റോറേജുകളും വെയർ ഹൗസിംഗ് സേവനങ്ങളും, സ്വകാര്യ സുരക്ഷാ സേവനങ്ങൾ എന്നിവ.
9. വ്യാവസായിക ഉത്പാദനം
10. ക്രമസമാധാനം / അടിയന്തര സേവനങ്ങൾ / മുനിസിപ്പൽ / അഗ്നി / തിരഞ്ഞെടുപ്പ് സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവ.
11. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള കോടതികൾ
12. ഹോം ഡെലിവറി വഴി റെസ്റ്റോറന്റുകൾ / ഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണ വിതരണം /
13. റെസ്റ്റോറൻറ് / ഫുഡ് കോർട്ടുകൾ / ടീ ഷോപ്പുകൾ 50% വരെ സീററിംഗ് കപ്പാസിറ്റിയിൽ മാത്രം പ്രവർത്തിക്കാം.
*/ വിവാഹം / ശവസംസ്കാരം / അന്ത്യ കർമ്മങ്ങൾ.
പരമാവധി 60 പേരെ വിവാഹ ചടങ്ങുകളിൽ അനുവദിക്കും. ശവസംസ്‌കാര ചടങ്ങുകൾ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. വാരാന്ത്യ ലോക്ക് ഡൗൺ സമയത്ത് പോലും ഇത് അനുവദിക്കും.
*സാംസ്കാരിക/മതപരമായ പ്രവർത്തനങ്ങൾ:
മതസഭകൾ / സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവ നിരോധിച്ചിരിക്കുന്നു. ഉചിതമായ കോവിഡ് പെരുമാറ്റ ചട്ടങ്ങളോടെ പതിവ് പ്രാർത്ഥന/ പൂജകൾക്കായി ആരാധനാലയങ്ങൾ തുറക്കാം.
അവശ്യ സേവനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കും. സാധുവായ ടിക്കറ്റിന്റെ സാനിധ്യത്തിൽ യാത്രക്കാരെ അനുവദിക്കും.
(ശിവരാജ് meena )
റീജണൽ അഡ്മിനിസ്ട്രേറ്റർ
മാഹി
Post a Comment