o സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു
Latest News


 

സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് 7.30 ന് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടി അമ്പിളി ദേവിയുമായുള്ള വിവാഹ ശേഷമുണ്ടായ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചർച്ചയായിരുന്നു.

Post a Comment

Previous Post Next Post