ആവേശത്തിരയിളക്കി എൻ ഡി എ റോഡ് ഷോയും, കൊട്ടിക്കലാശവും
മാഹി:എൻ ഡി എ സ്ഥാനാർത്ഥി വി.പി.അബ്ദുൾ റഹ്മാൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തിൻറെ ഭാഗമായി ഞായറാഴ്ച രാവിലെ റോഡ് ഷോ ആരംഭിച്ചു . മൂലക്കടവിൽനിന്ന് തുടങ്ങിയ റോഡ് ഷോയ്ക്ക് പന്തക്കൽ , ഇടയിൽ പീടിക , ചാലക്കര തുടങ്ങി 12 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി . മാഹിവളവിൽ കടപ്പുറത്ത് റോഡ് ഷോ സമാപനവും കലാശക്കൊട്ടും നടന്നു . എ.സുനിൽ , ബി .ഗോകുലൻ , ശിഹാദ് മഞ്ചക്കൽ , എ.ദിനേശൻ , ജിത്തു , കെ.പി. മനോജ് , ജയറാം വളവിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment