മാഹി കോവിഡ്-19 റിപ്പോർട്ട്
20-04-2021, 5.00 PM
ഇന്ന് മാഹിയിൽ 38 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
8 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 29 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു പോസിറ്റീവ് ഫലം കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പള്ളൂരിലെ അഞ്ച് പേർക്കും, നാലുതറയിലെ 4 പേർക്കും, ചെറുകല്ലായ്, വെസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും, ചെമ്പ്രയിൽ 2 പേർക്കും, പാറക്കൽ, വളവിൽ, മുണ്ടോക്ക്, ഇടയിൽപീടിക എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചെമ്പ്ര, ചാലക്കര എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും, വെസ്റ്റ് പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും വളവിൽ, മഞ്ചക്കൽ, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
വളവിൽ, പള്ളൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന ഓരോ ഹെൽത്ത് വർക്കേഴ്സിന് ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഈസ്റ്റ് പള്ളൂർ, ചെറുകല്ലായ് സ്വദേശികളായ ഓരോ ആൾക്ക് ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 393 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 11 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 20-04-2021) - 244.

Post a Comment