o മാഹി ,അഴിയൂർ കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി ,അഴിയൂർ കോവിഡ്-19 റിപ്പോർട്ട്

 മാഹി അഴിയൂർ കോവിഡ്-19 റിപ്പോർട്ട്



ഇന്ന് മാഹിയിൽ 51 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 23 പോസിറ്റീവ് ഫലങ്ങൾ RT-PCR  ടെസ്റ്റിലൂടെയും 31 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്. 7 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചെമ്പ്രയിലെ  നാല്  പേർക്കും, മഞ്ചക്കലിൽ ഒരേ വീട്ടിലെ മൂന്ന് പേർക്കും, ഇടയിൽപീടികയിൽ രണ്ട് പേർക്കും, വെസ്റ്റ്  പള്ളൂർ, ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി  എന്നിവിടങ്ങളിൽ  ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചാലക്കരയിൽ ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പടെ 7 പേർക്കും, ഈസ്റ്റ് പള്ളൂരിൽ 6 പേർക്കും, മുണ്ടോക്കിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 5 പേർക്കും, വെസ്റ്റ് പള്ളൂരിൽ 4 പേർക്കും, ചെമ്പ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെ 4 പേർക്കും  ഇടയിൽപീടികയിൽ മൂന്നു പേർക്കും, ചെറുകല്ലായ്, മഞ്ചക്കൽ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും, വളവിൽ, നാലുതറ, ഗ്രാമത്തി, പന്തക്കൽ  എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ  പരിശോധനയിൽ പാറക്കലിലെ ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.


അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഒരു മുണ്ടോക്ക് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 323 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 9 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 17-04-2021) - 187


 *അഴിയൂരിൽ ഇന്ന് 9 പേർക്ക് കോവിഡ് പോസ്സറ്റീവ് :-* 




17 - 04- 2021

അഴിയൂർ  കുടുംബാരോഗ്യ 

കേന്ദ്രത്തിൽ ഇന്ന് 50 പേർക്ക്

നടത്തിയ ആന്റിജൻ ടെസ്റ്റിൽ

9 പേർക്ക് കോവിഡ് പോസ്റ്ററ്റീവ് സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post