o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

16-04-2021, 5.00 PM


   ഇന്ന് മാഹിയിൽ 25 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 5 പോസിറ്റീവ് ഫലങ്ങൾ RT-PCR  ടെസ്റ്റിലൂടെയും 17 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്. 3 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ഗ്രാമത്തിയിലെ മൂന്ന് പേർക്കും, പാറക്കൽ, ചാലക്കര, പള്ളൂർ  എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും മുണ്ടോക്ക്, മഞ്ചക്കൽ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചാലക്കര, ഇടയിൽപീടിക, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും നാലുതറ,  ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ ഒരാൾക്കു വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ  പരിശോധനയിൽ ഈസ്റ്റ് പള്ളൂരിലെ രണ്ട് പേർക്ക്  ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.


അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഒരു ചെമ്പ്ര സ്വദേശിക്കും ഒരു മഞ്ചക്കൽ സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 284 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 11 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 16-04-2021) - 145

Post a Comment

Previous Post Next Post