മാഹി: കോവിഡിന് ശേഷം പാർക്കുകളും മറ്റും തുറന്നതോടെ ടാഗോർ പാർക്കിലും ,വാക് വേയിലും ദിനേന സന്ദർശകരും ഏറി വരികയാണ്. ടാഗോർ പാർക്കിലെ pay & use - ടോയ്ലറ്റ് പകൽ രണ്ട് മണി വരെ ഒരു ചടങ്ങിന് മാത്രം തുറക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്.
സന്ദർശകൾ കൂടുതൽ വരുന്ന സമയമായ വൈകുന്നേരങ്ങളിൽ മൂത്രമൊഴിക്കാനായി സ്ത്രീകൾ അടുത്തുള്ള ഹോട്ടലുകളെയും, വീടുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്.
മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് വാങ്ങിയ മാഹിയിലെ പേര് കേട്ട പാർക്കിലാണ് ഈ ദുരവസ്ഥ.
പാർക്കിൻ്റെ കാര്യം ദയനീയമാണ് .
പായൽ പിടിച്ചു കിടക്കുന്ന കുളവും,
മരക്കട്ടകൾ ഇളകി തകർന്നു കിടക്കുന്ന ഇരിപ്പിടങ്ങളുമാണ് സന്ദർശകരെ വരവേല്ക്കുന്നത്
എത്രയും പെട്ടെന്ന് പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും
ടോയ്ലറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.






Post a Comment