o MAHE NEWS
Latest News


 

 

*മാഹിപ്പാലത്തിന് മരണമണി മുഴങ്ങുന്നുവോ ?*


മാഹി: മാഹിപ്പാലത്തിൽ വീണ്ടും  വൻ ഗർത്തങ്ങൾ രൂപപ്പെടുവാൻ തുടങ്ങി.

 സ്ലാബുകൾക്കിടയിൽ ഘടിപ്പിച്ച  ലിറ്റിങ്ങ് പ്ലേറ്റുകളിൽ  വീണ്ടും വിള്ളൽ വന്നതോടെ മാഹിപ്പാലത്തിൻ്റെ കാര്യത്തിൽ ദുഃസൂചനയാണ് ലഭിക്കുന്നത്.  

കഴിഞ്ഞ വർഷം എക്‌സ്‌പാൻഷൻ ജോയിന്റിലെ വെൽഡിങ്ങ്‌ പൊട്ടി കോൺക്രീറ്റ്‌ അടർന്നതിനെത്തുടർന്ന് ദിവസങ്ങളോളം പാലം അടച്ചിട്ട്  ലിറ്റിങ്ങ്‌ പ്ലേറ്റുകൾ വെൽഡ്‌ ചെയ്‌തു യോജിപ്പിച്ചിരുന്നു.  . .  കേരളവും പുതുച്ചേരിയും പുതിയപാലം വേണമെന്ന നിലപാടിലാണ്‌. നിലവിലുള്ള പാലത്തിന്‌ ഏതാനും കിലോമീറ്റർ മാറി ബൈപാസിൽ പുതിയപാലം വരുന്നതോടെ മാഹി പാലത്തിന് വേണ്ട പരിഗണന കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.




 ഇടതടവില്ലാതെ ഭാരവാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലമാണിത്


. 1934ൽ ഫ്രഞ്ച് ഭരണകൂടമാണ് പാലം നിർമ്മിച്ചത്. അന്നുണ്ടാക്കിയ തൂണുകളിൽ തന്നെയാണ് ഇപ്പോഴും പാലം നിലനിൽക്കുന്നത്. 1972ൽ പാലത്തിന്റെ തൂണുകൾ നിലനിർത്തി, മേൽഭാഗം പൂർണ്ണമായി പൊളിച്ച് മാറ്റുകയും, പുനർനിർമ്മിക്കുകയുമായിരുന്നു. 

1933ൽ നിർമിച്ച പാലത്തിന്റെ തൂൺ അതേപടി നിർത്തിയാണ്‌ 1971ൽ മേൽപാലം പണിതത്‌. 2003ലും 2005ലും അറ്റകുറ്റപ്പണി നടത്തി. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത്‌ 2016 ജൂണിൽ  രണ്ടാഴ്‌ച അടച്ച്‌ പാലം ബലപ്പെടുത്തി.

ദശകങ്ങൾക്ക് ശേഷം വാഹനങ്ങളുടെ ആധിക്യം മൂലം പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ തകർന്നു പോവുകയും, ഉപരിതലത്തിൽ പൊട്ടും പൊളിയും ഉണ്ടാവുകയും ചെയ്തപ്പോൾ, റിപ്പയർ ചെയ്തു. കൈവരികളുടെ ഭാരം കുറച്ച്, പാലത്തിന്റെ ഉപരിതലത്തിലും അടിഭാഗത്തും ആധുനിക സംവിധാനമുപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തിരുന്നു.


ഫ്രഞ്ചു ഭരണകാലത്ത് ജഡ്ക വണ്ടികൾക്കും, കാറുകൾക്കും മറ്റും പോകാനുള്ള സംവിധാനത്തിലാണ് പാലം നിർമ്മിച്ചത്. ദശകങ്ങൾ ഏറേ കഴിഞ്ഞിട്ടും തൂണുകൾക്ക് ഇപ്പോഴും ബലക്ഷയമുണ്ടായിട്ടില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 

മാഹിയിൽ നിന്ന് ഫ്രഞ്ചധീന പ്രദേശങ്ങളായിരുന്ന ചാലക്കര, പള്ളൂർ, ചെമ്പ്ര, പന്തക്കൽ പ്രദേശങ്ങളിലെത്തിച്ചേരാൻ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. 

മാഹി പാലത്തിൻ്റെ കാര്യത്തിൽ ഇനിയും അധികൃതർ വേണ്ട ശ്രദ്ധ കാണിച്ചില്ലെങ്കിൽ

ചരിത്ര പ്രാധാന്യമായ പലതിനും സാക്ഷിയായ മാഹിപ്പാലം ഓർമ്മ മാത്രമായി മാറും

Post a Comment

Previous Post Next Post