*കരാട്ടെ പരിശീലനം ആരംഭിച്ചു*
മാഹി: ഗവ മിഡിൽ സ്കൂൾ മാഹിയിൽ വിദ്യാർത്ഥിനികൾക്കായുള്ള കരാട്ടെ പരിശീലനത്തിന് തുടക്കം കുറിച്ചു.
മാഹി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ സൗജന്യ പരിശീലന പദ്ധതിയായ റാണി ലക്ഷമി ബായ് ആത്മശിക്ഷാ പ്രശിക്ഷണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം സെൻസായ് വിനോദ്കുമാർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അജിത് പ്രസാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മിനി തോമസ് നന്ദിയും പറഞ്ഞു.
പെൺകുട്ടികളിൽ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും കായിക ബലവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലനത്തിൽ അൻപതോളം വിദ്യാർത്ഥിനികൾ പങ്കെടുക്കുന്നുണ്ട്.
സെൻസായ് ജിയോൺ വിനോദ് കെ. സെൻസായ് അങ്കിത് എന്നിവർ പരിശീലനം നൽകും.

Post a Comment