എഐഡിഎംകെയെ വിഴുങ്ങി ബിജെപി
★പുതുച്ചേരി ★
ഏഴ് സീറ്റുകൾ ലഭിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ മുന്നണിയിലെ ഘടക കക്ഷി എഐഡിഎംകെ.എൻഡിഎ മുന്നണിയിലെ എൻ ആർ കോൺഗ്രസ്സിന് 16 സീറ്റുകൾ നൽകി ബിജെപിയും എൻ ആർ കോൺഗ്രസ്സും കരാറൊപ്പിട്ടു.ബാക്കി 14 സീറ്റുകളിൽ എഐഡിഎംകെ നാലു സീറ്റുകൾ നൽകി പത്ത് സീറ്റുകൾ ബിജെപി എടുത്തു.ഇതു വരെ ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാത്ത ബിജെപി 10 സീറ്റുകളെടുക്കുകയും,നാല് സിറ്റിങ്ങ് സീറ്റുകളുള്ള എഐഡിഎംകെക്ക് നാലു സീറ്റുകൾ മാത്രം നൽകിയത്,എഐഡിഎംകെ യിൽ അമർഷമുണ്ടാക്കിയിരിക്കുകയാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിച്ചാണ് എഐഡിഎംകെ നാലു സീറ്റുകൾ നേടിയത്.2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മൽസരിച്ച് ഒന്നേകാൽ ലക്ഷം വോട്ടുകൾ നേടിയിരുന്നു.
Post a Comment