മാഹി:ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മാഹി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന രമേശ് പറമ്പത്ത് പത്രിക സമർപ്പിച്ചു.മാഹി പൂഴിത്തലയിൽ നിന്നും പ്രവർത്തകരുടെ പിന്തുണയോടെ തുടങ്ങിയ റാലി മാഹി സ്റ്റാച്യു ജംഗ്ഷനിൽ അവസാനിച്ചു
.മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രിയും പിസിസി വൈസ് പ്രസിഡന്റുമായ ഇ.വത്സരാജ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മാഹി മണ്ഡലം ലീഗ് പ്രസിഡന്റും ആയ ഇബ്രാഹീം തൊണ്ടന്റവിട എല്ലാവിധ ആശംസകളും അറിയിച്ചു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ മോഹനൻ, സെക്രട്ടറി കെ സുരേഷ്, മഹിളാ കോൺഗ്രസ് അധ്യക്ഷ ആശാലത, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് രെജിലേഷ് കെപി,എൻ എസ് യു ഐ പ്രസിഡന്റ് സുമിത്ത്,മുൻ നഗരസഭാ വൈസ് ചെയർമാൻ പിപി വിനോദൻ,മുഹമ്മദലി,നളിനി ചാത്തു,ഷീജ എപി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ നിഖിൽ രവീന്ദ്രൻ,റോയ് നെവേസ്, വിവേക് ചാലക്കര, ശ്രീജേഷ് പള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി..

Post a Comment