ന്യൂമാഹി: മയ്യഴിപ്പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി നടത്തി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മയ്യഴിപ്പുഴയുടെ ന്യൂമാഹി തീരത്ത് പുഴയാത്ര നടത്തി. മൂന്ന് കിലോമീറ്ററോളം നീണ്ട പുഴയോര യാത്ര പെരിങ്ങാടി മങ്ങാട് വയലിൽ നിന്നും തുടങ്ങി.
പുഴയെ അറിഞ്ഞും പഠിച്ചും നടത്തിയ യാത്രയിൽ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും കേരള ഹരിതം മിഷൻ്റെയും സി.ഡി.എസിൻ്റെയും പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും പങ്കാളികളായി.
പാത്തിക്കൽ പള്ളിപ്രം, പെരിങ്ങാടി, അഴീക്കൽ അഴിമുഖത്തെത്തിയ ശേഷം മാഹി പാലം പരിസരത്ത് സമാപിച്ചു. കല്ലായി ചുങ്കം, പെരിങ്ങാടി മമ്മി മുക്ക്, പള്ളിപ്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ഏക്കർ കണക്കിനായ മങ്ങാട് വയൽ തണ്ണീർതടം നികത്തിയതുൾപ്പെടെയുള്ള അനധികൃത പ്രവൃത്തികളും പുഴ കൈയ്യേറ്റങ്ങളും പുഴയിലേക്ക് മാലിന്യവും മലിനജലവും തള്ളുന്നതും പുഴയാത്രയിൽ വ്യക്തമായി.
ഇത് സംബന്ധിച്ച് കൂടുതൽ വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് അടുത്ത ദിവസം പഞ്ചായത്ത് അധികൃതർക്കൊപ്പം സംരക്ഷണ സമിതി പ്രവർത്തകർ പഠനയാത്ര നടത്തും. മങ്ങാട്ട് വയലിൽ നടന്ന ചടങ്ങിൽ അഡ്വ.പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുധീർ കേളോത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, വിജയൻ കയനാടത്ത്, സി.വി.രാജൻ പെരിങ്ങാടി, ഡോ.ദിലീപ് കോട്ടേമ്പ്രം, പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം, പ്രേംനാഥ് ചേലോട്ട്, ഷാജി കൊള്ളുമ്മൽ, ദേവദാസ് മത്തത്ത്, വി.പി. ചാത്തു മാസ്റ്റർ കുന്നോത്ത് പറമ്പ്, ആനന്ദകമാർ പറമ്പത്ത്, ഡോ.മധുസൂധനൻ എന്നിവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ മഹിജ തോട്ടത്തിൽ, പള്ളിയൻ പ്രമോദ്, ഒ.വി.സുബാഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഷർമ്മിള, വത്സല, മഗേഷ് മാണിക്കോത്ത്, ഫൈസൽ ബിണ്ടി, ലിബാസ് മങ്ങാട് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം വിജയൻ കയനാടത്ത് ഉദ്ഘാടനം ചെയ്തു. സുധീർ കേളോത്ത് അധ്യക്ഷത വഹിച്ചു. കെ.വി.ദിവിത, എസ്.കെ.വിജയൻ, കണ്ട്യൻ സുരേഷ് ബാബു, വിസ്മയ, സി.കെ.രാജലക്ഷ്മി, കെ.ഇ.സുലോചന
പഞ്ചായത്ത് സിക്രട്ടറി എൻ.ഷീജാമണി എന്നിവർ പ്രസംഗിച്ചു. കെ.പി.ലീല, എൻ.വി.സുഷമ, ജലജ രാമചന്ദ്രൻ, പ്രേമകുമാരി എന്നിവർ നേതൃത്വം നൽകി.
Post a Comment