ന്യൂമാഹി പെരിങ്ങാടിയിൽ സിപിഐഎം പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം.
പെരിങ്ങാടി മണ്ടബസാറിന് സമീപം മാണിക്കോത്ത് താഴെ കുനിയിൽ ബിജേഷിന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്
സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയാണ് ബിജേഷ്
ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ വീടിന്റെ ജനലിനും വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിനും കേടുപാടുകൾ പറ്റി.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പരിസരപ്രദേശത്തെ സിപിഐഎം കൊടിമരം നശിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.ന്യൂമാഹി പോലീസ് കേസ് എടുത്തു.

Post a Comment