ബാങ്കിൻ്റെ ഒന്നാം നിലയിൽനിന്നു വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ഊരാളുങ്കലിൽ ജോലി
കേരള ബാങ്കിന്റെ വടകര എടോടി ശാഖ
യുടെ ഒന്നാം നിലയിൽ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കൽ ലേബർ കോ ൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസറ്റി തൊഴി ലാളിയെ മിന്നൽ വേഗത്തിൽ പിടികൂടി അ ത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവി
ന് സൊസൈറ്റിയിൽ ജോലി നല്കും. വടക
ര കീഴൽ സ്വദേശി ബാബുരാജിനാണു ജോ
ലി ലഭിക്കുക. ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പി
ച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ര മേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപി
ച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാസ്ഥാന
ത്തു നടന്ന ചടങ്ങിൽ ബാബുരാജിന് ചെയ ർമാൻ ഉപഹാരവും നല്കി. ഈ മാസം 18 -നാണ് സംഭവം. ഒന്നാം നിലയുടെ വരാന്ത
യുടെ കൈവരിയിൽ ചാരി നില്ക്കുകയാ
യിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബി
നു പൊടുന്നനെ പിന്നോട്ടു മറിയുകയായി
രുന്നു. അടുത്തു നില്ക്കുകയായിരുന്ന ബാ ബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ. പിടിക്കുകയായിരുന്നു.
ഒരു കാലിലാണു പിടി കിട്ടിയത്. അതു വി ടാതെ അടുത്ത കാലിൽക്കൂടി പിടിച്ചു .അ വിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കി
ലെ ഗൺ മാൻ വിനോദും സഹായത്തിനെ
ത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചു
കയറ്റി വരാന്തയിൽ കിടത്തി . ആശുപത്രി
യിൽ എത്തിച്ച് അടിയന്തരവൈദ്യശുശ്രൂ
ഷയും ലഭ്യമാക്കി. സി.സി.റ്റി.വി.യിൽ പതി
ഞ്ഞ ഈ ദൃശ്യങ്ങൾ അതിവേഗം. വൈറൽ ആകുകയായിരുന്നു. യു.എൽ.സി.സി.എ
സ്. വൈസ് ചെയർമാൻ വി.കെ.അനന്ത
ൻ, ഡയറക്റ്റർമാരായ സി. വൽസൻ , എം
.എം. സുരേന്ദ്രൻ, പി. പ്രകാശൻ,എം. പത്മ നാഭൻ, പി.കെ. സുരേഷ് ബാബു , കെ.ടി.
കെ. അജി, കെ.ടി. രാജൻ, മാനേജിങ് ഡ യറക്റ്റർ എസ്. ഷാജു, ജനറൽ മാനേജർ കെ. പ്രവീൺ കുമാർ,കെ.പി. ഷാബു എന്നി
വർ സംബന്ധിച്ചു..

Post a Comment