മാഹി : മാഹി ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന
*ആയുസംവാദ്* പരിപാടി ആരംഭിച്ചു. ഈ വർഷം പൊതു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പരിപാടി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ ഗവ. ആയുർവേദ ഹോസ്പ്പിറ്റൽ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. അംഗന ടി.ടി ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗ പ്രതിരോധത്തിനു ആയുർവേദം എന്ന വിഷയത്തിലൂന്നി നടത്തുന്ന സംവാദ ക്ലാസ്സുകളിൽ കുട്ടികളുടെ ആരോഗ്യവും ഭക്ഷണവും, പ്രകൃതിസഹജ പാനീയം, ബുദ്ധിയുണരാനും ഊർജ്ജം ലഭിക്കാനുമുള്ള ആയുർവേദ വഴികൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
പരീക്ഷ എഴുതാൻ വരുമ്പോൾ നിർബ്ബന്ധമായും കുട്ടികൾ കോവിഡു മാനദണ്ഡം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഡോക്ടർമാർ വിശദീകരിച്ചു. മാഹി ഗവ. ആയുർവേദ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർമാരായ
ഡോ.ജിഷ ലെജിൽ, ഡോ. .പ്രവിഷ എം.പി, ഡോ.സ്നിഗ്ധ രാജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. പ്രധാനാധ്യാപകൻ എം. മുസ്തഫ അധ്യക്ഷത വഹിച്ചു. മാതൃസമിതി അധ്യക്ഷ രസ്ന അരുൺ സ്വാഗതവും സ്കൂൾ ലീഡർ അർച്ചന ടി. നന്ദിയും പറഞ്ഞു.
സി.പി. സഹിജ, പി.എം. വിദ്യാസാഗർ, കെ.എം. തങ്കലത എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി.
Post a Comment