മാഹി :- യാനത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ യാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്ന എതിർകക്ഷിയുടെ പരാതിയിൽ പുതുച്ചേരി ഇലക്ഷൻ കമ്മീഷൻ നടപടി
കൈക്കൊണ്ടതിന്റെ ഭാഗമായി യാനത്തെ ചില പോലീസ് ഉദ്യാഗസ്ഥരെ മാഹിയിലേക്കും പോണ്ടിച്ചേരിലേക്കും സ്ഥലം മാറ്റുന്നു. തൽസ്ഥാനത്ത് മാഹിയിൽ നിന്ന് യാനത്തേക്ക് പോലീസ് ഉദ്യോഗസ്ഥൻമാരെ മാറ്റുവനായും ഉത്തരവിറങ്ങി
മാഹിയിൽ നിന്നും മൂന്ന് എ എസ് ഐ മാരുൾപ്പെടെ 13 പേരാണ് യാനത്തേക്ക് പോവുന്നത്.
ഇതിൽ പള്ളൂരിൽ നിന്ന് രണ്ടു പേരും പന്തക്കലിൽ ഒരാളും, ബാക്കിയുള്ളവർ മാഹിയിൽ നിന്നുമുള്ള പോലീസുക്കാരുമാണ്. പകരം യാനത്തു നിന്നും മൂന്ന് എ എസ് ഐ മാരടക്കം ഒമ്പത് പോലീസുക്കാരെ മാഹി, പള്ളൂർ ,പന്തക്കൽ സ്റ്റേഷനുകളിലായി സ്ഥലം മാറ്റിയിട്ടുണ്ട്

Post a Comment