സി.പി.ഐ.അഖിലേന്ത്യാ നേതാവ് ആനിരാജ നാളെ (ഏപ്രിൽ 1 ന്) ന്യൂമാഹിയിൽ
ന്യൂമാഹി : ഇടത് ജനാധിപത്യ മുന്നണിയുടെ ന്യൂമാഹി ലോക്കൽ തിരഞ്ഞെടുപ്പ് റാലി ഏപ്രിൽ ഒന്നിന് വ്യാഴാഴ്ച ന്യൂമാഹി ടൌണിൽ നടക്കും. വൈകിട്ട് ആറിന് നടക്കുന്ന റാലിയെ സി.പി.ഐ ദേശീയ മഹിളാ ഫെഡറേഷൻ (NFIW) അഖിലേന്ത്യാ ജനറൽ സിക്രട്ടറിയും സി.പി.ഐ. ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ആനി രാജാ, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സിക്രട്ടറിയും സി.പി.എം. സംസ്ഥാന സമിതി അംഗവുമായ അഡ്വ. പി. സതീദേവി, സിനിമാ നടൻ അനൂപ് ചന്ദ്രൻ, മഹിളാ അസ്സോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.പി.വി.പ്രീത എന്നിവർ അഭിസംബോധന ചെയ്യും.
തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ.എ.എൻ. ഷംസീറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രകടനം കുറിച്ചിയിൽ പുന്നോൽ സഹകരണ ബേങ്ക് പരിസരത്ത് നിന്ന് 4.30ന് തുടങ്ങും.

Post a Comment