o പന്തിന് പിന്നാലെ റോഡിലേക്ക് ഓടി രണ്ട് വയസുകാരൻ, സഡന്‍ ബ്രേക്കിട്ട് ബസ്|Video
Latest News


 

പന്തിന് പിന്നാലെ റോഡിലേക്ക് ഓടി രണ്ട് വയസുകാരൻ, സഡന്‍ ബ്രേക്കിട്ട് ബസ്|Video


പന്തിന് പിന്നാലെ റോഡിലേക്ക് ഓടി രണ്ട് വയസുകാരൻ, സഡന്‍ ബ്രേക്കിട്ട് ബസ്|Video


റോഡിലേക്ക് ഉരുണ്ട ബോളിന് പിന്നാലെ റോഡിലേക്ക് ഓടിയ കുട്ടി രക്ഷപ്പെട്ടത് കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവറിന്റെ സമയോചിതമായി ഇടപെടലിനെ തുടർന്ന്. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങര ജംങ്ഷനിലാണ് സംഭവം. കടയുടെ മുന്നിൽ തന്റെ സഹോദരനൊപ്പം നിൽക്കുകയായിരുന്ന രണ്ട് വയസുകാരൻ കൈയിൽ നിന്ന് വീണ ബോളിന് പിന്നാലെ ഓടുകയായിരുന്നു.


  കുട്ടിയുടെ പിന്നാലെ സഹോദരൻ ഓടിയെങ്കിലും അപ്പോഴേക്കും വാഹനങ്ങൾ വരുന്നത് കണ്ട് റോഡരികിൽ നിൽക്കുകയായിരുന്നു. കുട്ടി റോഡിന്റെ മധ്യത്തിലെത്തിയപ്പോഴേക്കും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് വരികയും കുട്ടിയെ കണ്ട് ബ്രേക്ക് ചെയ്യുകയുമായിരുന്നു. രണ്ട് മീറ്റർ അകലെയാണ് ബസ് നിന്നത്. ഒരു ബൈക്കും ഇതിന് സമീപത്ത് കടന്നുപോയി.

വാഹനങ്ങൾ നിർത്തിയതോടെ നാട്ടുകാർ റോഡിലേക്ക് ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഈ സംഭവത്തിന്റെ സി.സി.ടി.വി.ദൃശ്ചങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബസ് ഡ്രൈവറിനെ അഭിനന്ദിച്ചാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ വരുന്നത്.

സഹോദരന് സൈക്കിൾ വാങ്ങാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതയാണ് ഈ കുട്ടി. കടയുടെ വരാന്തയിൽ നിന്നിരുന്ന കുട്ടിയുടെ കൈയിൽ നിന്ന് ബോൾ താഴെ പോകുകയും റോഡിലേക്ക് ഉരുളുകയും ചെയ്തോടെയാണ് രണ്ട് വയസുകാരൻ ബോളിന് പിന്നാലെ ഓടിയത്. റോഡിലേക്ക് ഓടിയ കുട്ടിയെ പിടിക്കാൻ പിന്നാലെ ഓടുന്ന അമ്മയേയും വീഡിയോയിൽ കാണാം.




Post a Comment

Previous Post Next Post