മാഹി: പന്തക്കൽ ഐ കെ കുമാരൻ മാസ്റ്റർ ഗ്രൗണ്ടിൽ വെച്ച് നടന്ന S4 കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ ക്യാപ്റ്റൻ സരോഷിൻ്റെ നേതൃത്വത്തിലുള്ള, ടീം അരവിന്ദോ സി.സി. കപ്പ് നേടി.
S4 കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ എട്ടോളം ടീമുകൾ പങ്കെടുത്തിരുന്നു.
പ്രിയദർശിനി യുവകേന്ദ്ര ബ്ളാസ്റ്റേർസിനെ ഒമ്പത് വിക്കറ്റിനാണ് അരവിന്ദോ സി.സി പരാജയപ്പെടുത്തിയത്
മാൻ ഓഫ് ദ മാച്ചായി ടീം അരവിന്ദോ സി.സിയുടെ ഷാജിയെ തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് ഷാജി നേടിയത്


Post a Comment